‘കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം’: വികെ സനോജ്

V K SANOJ

പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്്.താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകുമെന്നാണ് ഫേസ്ബുക്കില്‍ കുറിച്ചത്

ALSO READ :‘പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നത്’; വിമര്‍ശിച്ച് പി ജയരാജന്‍

ഫേസ്ബുക്കിന്റെ പൂര്‍ണ രൂപം ഇങ്ങനെ,
താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന തോന്നല്‍ പല്ലിക്കുണ്ടാകാം. താന്‍ കൈവിട്ടാല്‍ ഉത്തരം താഴെവീഴുമെന്നുമത് കരുതിയേക്കാം. ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ട്. കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് ചരിത്രം. ഉത്തരം അന്നുമിന്നും ഇവിടെയുണ്ട്. നാളെയും അതിങ്ങനെ ഉയര്‍ന്നു നില്‍ക്കും. കെട്ടിടത്തിന്റെ ബലം ഈ മണ്ണില്‍ കെട്ടിയ അടിത്തറയാണ്. ഉത്തരത്തിലെ പല്ലികളല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News