നാടിന്റെ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണം; എം എ ബേബി

നാടിന്റെ ചരിത്രം പുതുതലമുറയെ പഠിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ആറാട്ടുപുഴ വേലായുധപ്പണിക്കരെ പുതുതലമുറ വേണ്ടത്ര രീതിയില്‍ പഠിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ബേബി പറഞ്ഞു സുശീല ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന വരുന്ന ആലപ്പുഴ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

നവോത്ഥാന മുന്നേറ്റത്തിന്റെ ആദ്യപഥികരില്‍ പ്രഥമസ്ഥാനീയനായ ആറാട്ടുപുഴ വേലായുധപണിക്കരെ പുതുതലമുറ വേണ്ടത്ര രീതിയില്‍ പഠിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ശ്രീനാരായണഗുരുവിന് മുമ്പ് കേരളത്തിന്റെ നവോത്ഥാനത്തിനായി പൊരുതിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ 150-ാം ചരമവാര്‍ഷികം 2024ല്‍ ആചരിക്കുമ്പോള്‍തന്നെ 200 –ാംജന്മവാര്‍ഷികാചരണത്തിനും നാം തയാറെടുക്കണം. 1825 ജനുവരി ഏഴിന് ജനിച്ച അദേഹം 1874 ജനുവരി മൂന്നിനാണ് രക്തസാക്ഷിയായത്. വഴിനടക്കാനും വസ്ത്രം ധരിക്കാനുമുള്ള അവകാശത്തിന് കായികസേനയെ രൂപീകരിച്ചതും ആറാട്ടുപുഴയാണ്.

സവര്‍ണകലയെന്ന് വിശേഷിപ്പിച്ചിരുന്ന കഥകളി പഠിക്കാനും അവതരിപ്പിക്കാനും കഥകളി സംഘമുണ്ടാക്കിയ അദേഹം ജന്മിവര്‍ഗത്തെ വെല്ലുവിളിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ആറാട്ടുപുഴ വേലായുധപണിക്കര്‍ സ്ത്രീകളുടെ അവകാശത്തിനായി പോരാട്ടം നടത്തിയെങ്കില്‍ ഇന്നും നമുക്കുപോലും പലപ്പോഴും തുല്ല്യത നടപ്പാക്കാന്‍ കഴിയുന്നില്ല. പുരുഷാധിപത്യസ്വഭാവം ഇപ്പോഴും ഉള്ളിലുള്ളതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ജി സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ എ എം ആരിഫ് എംപി. എംഎല്‍എമാരായ pp ചിത്തരഞ്ജന്‍ എച്ച് സലാം. സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration