എൽഡിഎഫ് നൽകിയ മറ്റൊരു ഉറപ്പ് കൂടി യാഥാർഥ്യമാകുന്നു, വിഴിഞ്ഞത്തിന്റെ ചരിത്രം ഇങ്ങനെ…

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നത് കരാർ ഒപ്പിട്ട് 8 വർഷത്തിനൊടുവിലാണ്. 2015 ൽ ഒപ്പുവച്ച കരാറിന് ജീവൻ വച്ചത് എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം. മഹാമാരിയിലും പ്രതിഷേധങ്ങളിലും തളരാതെയുള്ള എൽഡിഎഫ് സർക്കാരിന്‍റെ നിശ്ചയദാർഡ്യമാണ് പദ്ധതിയുടെ നെടുംതൂൺ.

ALSO READ: മന്ത്രവാദത്തിന്റെ മറവിൽ 13 കാരിയെ പീഡിപ്പിച്ചു; തൃശ്ശൂരിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ

കേരളത്തിന്‍റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനും പറയാനുണ്ട് പോരാട്ടത്തിന്‍റെ ഒരു ചരിത്രം. ഇ.കെ നായനാർ സർക്കാരിന്‍റെ കാലത്ത് ഉടലെടുത്ത ആശയമായിരുന്നു വിഴിഞ്ഞതിന്റേത്. കെ കരുണാകരന്‍റെ കാലത്ത് ആദ്യ കരാർ ഒപ്പിടുന്നു. എന്നാൽ അത് കരാർ മാത്രമായി അവശേഷിച്ചു. വി.എസ് അച്യുതാനന്ദന്റെ കാലത്ത് പദ്ധതിയെ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നു. എന്നാൽ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എ കെ ആന്‍റണി അനുമതി നിഷേധിക്കുകയാണ് അന്ന് ചെയ്തത്.

ALSO READ: നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വിട്ട് കോൺഗ്രസ്

തുടർന്ന് 2015 ഓഗസ്റ്റ് 17ന് ഉമ്മൻചാണ്ടി സര്‍ക്കാര്‍ അദാനി കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. പിന്നീട് പദ്ധതിയിൽ കാര്യക്ഷമമായ തുടർപ്രവർത്തനങ്ങൾ ഒന്നും നടക്കാതെ കിടന്ന സമയമാണ് എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്നതും പദ്ധതിക്ക് പുതുജീവൻ വെയ്ക്കുന്നതും. ദേശീയപാത, ഗെയില്‍ പൈപ്പ് ലൈന്‍, ഇടമണ്‍ കൊച്ചി പവര്‍ ഹൈവേ, കൊച്ചി മെട്രോ തുടങ്ങിയവ പോലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് വിഴിഞ്ഞം തുറമുഖത്തിനും നല്‍കിയത്.

ALSO READ: ‘എന്ത് കൂടോത്രമാണാവോ ചെയ്തത്’; ചർച്ചയായി പാകിസ്ഥാനെതിരെ ഹർദികിന്റെ പ്രാർത്ഥനയും വിക്കറ്റും

2017 ജൂണിലാണ് ബെര്‍ത്തിന്‍റെ നിര്‍മ്മാണോദ്ഘാടനം നടന്നത്. എന്നാൽ പ്രകൃതിദുരന്തങ്ങളും, മഹാമാരിയും പദ്ധതി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. ഇതിന് പുറമെ 4 മാസത്തോളം നീണ്ടുനിന്ന തുറമുഖ വിരുദ്ധ സമരം പദ്ധതി പ്രവർത്തനം താത്ക്കാലികമായി നിർത്തിവയ്ക്കാനിടയാക്കി. പദ്ധതിക്കാവശ്യമായ പാറയുടെ ലഭ്യതയും വലിയ പ്രതിസന്ധിയായി നിലകൊണ്ടു. എന്നാൽ പ്രതിസന്ധികളിൽ തളരാതെ സർക്കാർ സധൈര്യം നേരിട്ടു. സമരക്കാരെ സർക്കാർ ചേർത്തുപിടിച്ചു. ഒപ്പം കൃത്യമായ പ്രവര്‍ത്തനകലണ്ടര്‍ തയ്യാറാക്കി, പദ്ധതി പ്രദേശത്ത് തന്നെ മാസാന്ത്യ അവലോകനങ്ങളും, ദൈനംദിന അവലോകനവും നടത്തി സർക്കാർ മുന്നേറി. അങ്ങനെ കരാർ ഒപ്പിട്ട് 8 വർഷത്തിനും ആശയം ഉടലെടുത്ത് 22 വർഷങ്ങൾക്കും ശേഷം സാക്ഷാത്കരിക്കുന്ന സ്വപ്നം കൂടിയാണ് വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News