എന്തൊരു ക്രൂരത!; ബൈക്ക് യാത്രികന്റെ മേല്‍ എസ്‌യുവി ഓടിച്ചുകയറ്റി കോണ്‍ഗ്രസ് നേതാവിന്റെ മകന്‍

karnataka-congress-leader

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബൈക്ക് യാത്രികൻ്റെ മേൽ എസ്‌യുവി ഓടിച്ചുകയറ്റി. കോണ്‍ഗ്രസ് നേതാവ് ദേവിപ്രസാദ് ഷെട്ടിയുടെ മകന്‍ പ്രജ്വൽ ഷെട്ടി (26) ആണ് ഈ ക്രൂരത കാണിച്ചത്. കുറ്റകൃത്യം നടന്ന് ഒരു ദിവസത്തിന് ശേഷം ഇയാൾ അറസ്റ്റിലായി.

ബൈക്ക് യാത്രികൻ മരിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ കാറിടിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. സമീപത്തെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളില്‍ എസ്‌യുവി റോഡിന് കുറുകെ അതിവേഗം പായുന്നതും എതിര്‍ദിശയില്‍ നിന്ന് വന്ന ഇരുചക്രവാഹനത്തില്‍ ഇടിക്കുന്നതും കാണാം.

Read Also: ചില സ്വർണ ഉരുപ്പടികൾ കിട്ടി; മണ്ണഞ്ചേരി മോഷണം നടത്തിയ പ്രതികൾ കുറുവ സംഘം തന്നെ

ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഹുസൈന് (39) സാരമായി പരിക്കേറ്റിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. പ്രതിയെ വ്യാഴാഴ്ച ഷിര്‍വ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും തൊട്ടുപിന്നാലെ ജാമ്യം ലഭിച്ചു. ഉഡുപ്പിയിലെ ബേലാപ്പു ഗ്രാമത്തില്‍ നിന്നുള്ള അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് പ്രതിയുടെ അച്ഛന്‍ ദേവിപ്രസാദ് ഷെട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News