സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ കൊടുത്ത പരാതിയിൽ ഡീൻ കുര്യാക്കോസിന് വൻ തിരിച്ചടി

ഇടുക്കി പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് വൻ തിരിച്ചടി. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയ്സ് ജോർജിന്റെ ചീഫ് ഇലക്ഷൻ ഏജന്റും സിപിഐഎം ജില്ലാ സെക്രട്ടറിയുമായ സിവി വർഗീസിനെതിരെ എംപി ഫണ്ട് വിനിയോഗത്തെ സംബന്ധിച്ച് തെറ്റായ പ്രചരണം നടത്തുന്നു എന്ന രീതിയിൽ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിൽ സിവി വർഗീസ് വിശദീകരണം നൽകി. അതിൻപ്രകാരം ജില്ലാ കളക്ടർ നൽകിയ അറിയിപ്പിലാണ് എംപി ഫണ്ടായി ലഭിച്ച 17 കോടി രൂപയിൽ 3. 68 കോടി രൂപ ഇനിയും ചെലവഴിക്കാൻ ഉണ്ട് എന്ന് രേഖാമൂലം ജില്ലാ കളക്ടർ വ്യക്തമാക്കുന്നത്.

Also Read; കൊട്ടിക്കലാശത്തിൽ മറവിൽ സംസ്ഥാനത്തുടനീളം വ്യാപക ആക്രമണം അഴിച്ചുവിട്ട് യുഡിഎഫ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News