ഹോം ഗാർഡിനെ ഹെൽമെറ്റ്‌ കൊണ്ട്‌ തലക്കടിച്ചു; വയനാട്ടിൽമുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ പ്രസിഡൻ്റിനെതിരെ കേസ്

CRIME

അനധികൃത പാർക്കിങ് ഫോട്ടോയെടുത്ത ഹോംഗാർഡിനുനേരെ മുസ്ലീംലീഗ്‌ നേതാവിന്റെ ആക്രമണം. നോപാർക്കിങിൽ വാഹനം നിർത്തിട്ടത്‌ ഫോട്ടോയെടുത്തതിന്‌ കമ്പളക്കാട്‌ പൊലീസ്‌ സ്‌റ്റേഷനിലെ ഹോംഗാർഡ്‌ ടി പി ജെയിംസിനെ കണിയാമ്പറ്റ മുസ്ലീംലീഗ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി ഷുക്കൂർ നടുറോഡിൽ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

രാവിലെ ഒമ്പതരയോടെ കമ്പളക്കാട്‌ മുത്തൂറ്റ്‌ ഫിനാൻസിന്‌ മുമ്പിലായിരുന്നു മുസ്ലീംലീഗ്‌ നേതാവിന്റെ പരാക്രമം.ഹെൽമറ്റ്‌ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ ടി പി ജെയിംസിന്റെ മുഖത്തിന്‌ പരിക്കേറ്റു. മുൻവശത്തെ പല്ലുകൾ ഇളകി ചുണ്ടുകൾ പൊട്ടിയ നിലയിൽ ഇദ്ദേഹത്തെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ‌പ്രവേശിപ്പിച്ചു.

ALSO READ; ഗുരുവായൂരിൽ മദ്യ ലഹരിയിൽ മകൻ അച്ഛനെ വെട്ടി

ടൗണിൽ ഗതാഗത തടസമുണ്ടാക്കുംവിധം ബൈക്ക്‌ നിർത്തിയിട്ടത്‌ ഫോട്ടോ എടുത്തതാണ്‌ പ്രകോപനമുണ്ടാക്കിയത്‌. ഫോട്ടോ എടുത്തതിന്റെ പേരിൽ പിഴവന്നാൽ സമാധാനത്തിൽ ജോലിചെയ്യാൻ അനുവദിക്കില്ലെന്ന്‌ ഭീഷണിമുഴക്കി മർദ്ദിക്കുകയായിരുന്നു.

ENGLISH NEWS SUMMARY: Muslim League leader attacked home guard who took photos of illegal parking.Muslim League Panchayat President VP Shukur brutally thrashed Kampalakkad police station home guard TP James for taking a photo of a vehicle parked in a no-parking area.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News