യാത്രയ്ക്കിടെ ട്രെയിനില്‍ ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും; പരിഭ്രാന്തരായി യാത്രക്കാര്‍; അന്വേഷണം

ട്രെയിന്‍ യാത്രയ്ക്കിടെ അഡോള്‍ഫ് ഹിറ്റ്‌ലറുടെ പ്രസംഗവും നാസി മുദ്രാവാക്യവും കേട്ട് പരിഭ്രാന്തരായി യാത്രക്കാര്‍. ഓസ്ട്രിയയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ബ്രെഗന്‍സില്‍ നിന്ന് വിയന്നയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിനിലെ ഉച്ചഭാഷിയിലാണ് ഹിറ്റ്‌ലറുടെ പ്രസംഗം കേള്‍പ്പിച്ചത്. ഇത് കേട്ടതോടെ യാത്രക്കാര്‍ പരിഭ്രാന്തരാകുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

വിയന്നയില്‍ എത്തുന്നതിന് 25 മിനിറ്റ് മുന്‍പാണ് സംഭവം നടന്നതെന്ന് ഹോഫ്മിസ്റ്റര്‍ എന്ന യാത്രക്കാരന്‍ ട്വീറ്റ് ചെയ്തു. ആദ്യം വിചിത്രമായ സംഗീതവും സംഭാഷണവും ചിരിയുമാണ് കേട്ടത്. പിന്നാലെ ഹിറ്റ്‌ലറുടെ പ്രസംഗം കേള്‍ക്കാന്‍ തുടങ്ങി. ഉച്ചഭാഷിണിയില്‍ ഉച്ചത്തില്‍ ആ പ്രസംഗം കേട്ടപ്പോള്‍ തനിക്ക് അസ്വസ്ഥത തോന്നി. സംഭവത്തില്‍ യാത്രക്കാരുടെ ആശങ്കയെ റെയില്‍വേ അവഗണിച്ചുവെന്നും യാത്രക്കാരന്‍ പറഞ്ഞു.

ആരോ നിയമവിരുദ്ധമായി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഇന്റര്‍കോം തുറന്ന് ഹിറ്റ്‌ലറുടെ പ്രസംഗം കേള്‍പ്പിച്ചതാണെന്ന് റെയില്‍ ഓപ്പറേറ്റര്‍ വക്താവ് പറഞ്ഞതായി സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രെയിനിലെ നിരീക്ഷണ ക്യാമറയില്‍ നിന്ന് രണ്ടു പേരെ തിരിച്ചറിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റ് അംഗം ഡേവിഡ് സ്റ്റോഗ്മുള്ളര്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംഭവത്തില്‍ വ്യക്തത വരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News