മലയാളത്തിന്റെ ‘ഹിറ്റ്‌ലര്‍’

മലയാള സിനിമയിൽ മായാജാലങ്ങൾ തീർത്ത സംവിധായകനാണ് സിദ്ദിഖ്.  ഒരു കാലഘട്ടത്തിന്റെ കഥാഗതികളെ നർമ്മത്തിൽ ചാലിച്ച് അദ്ദേഹം അവതരിപ്പിച്ചപ്പോൾ അവയെല്ലാം ബോക്സോഫീസുകളെ തകർത്തെറിഞ്ഞു മുന്നോട്ട് പോയി. അനുകരണ കലയിലൂടെ സിനിമാ ലോകത്തേക്കെത്തിയ സിദ്ദിഖ് ആദ്യകാലങ്ങളിൽ നടനും സംവിധായകനുമായ ലാലുമൊന്നിച്ചാണ്‌ സിനിമകൾ ചെയ്തിരുന്നത്. രണ്ട് മികച്ച പ്രതിഭകൾ ഒന്നിച്ചപ്പോൾ മലയാള സിനിമാ ചരിത്രത്തിൽ അന്ന് പിറന്നത് ആറ് സൂപ്പർഹിറ്റ് ചിത്രങ്ങളായിരുന്നു. റാംജിറാവു മുതൽക്ക് കാബൂളിവാല വരെ പരന്നുകിടക്കുന്ന സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് എക്കാലത്തും വാഴ്ത്തപ്പെട്ടിരുന്നു.

Also read- പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥി

റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹർ നഗർ, 2 ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, കാബൂളിവാല എന്നീ ചിത്രങ്ങളാണ് സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പിറന്നത്. ഈ സിനിമകൾ എല്ലാം തന്നെ ഇപ്പോഴും മലയാളി പ്രേക്ഷകരുടെ സ്ഥിരം കാഴ്ചകളിൽ ഉൾപ്പെട്ടവയാണ്. സിദ്ദിഖ് ലാൽ കൂട്ടുകെട്ട് അവസാനിച്ചതിന് ശേഷം തന്റെ സിനിമകളുടെ കഥയും സിദ്ദിഖ് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. മമ്മൂട്ടിയെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത ഹിറ്റ്‌ലർ, ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത ഫ്രണ്ട്സ് എന്നീ സിനിമകൾ എല്ലാം തന്നെ സൂപ്പർഹിറ്റായി മാറിയിരുന്നു.

Also read- ക്ലാസ്സ് മുറിയിൽ വെച്ച് പൂച്ചക്കൊരു പേരിടൽ ചടങ്ങ്; വൈറൽ വീഡിയോ കണ്ടത് 44 ലക്ഷം പേർ

മലയാളത്തിലെ പ്രോമിസിംഗ് സംവിധായകരിൽ ഒരാളായി സിദ്ദിഖ് വളർന്നത് പെട്ടെന്നായിരുന്നു. ഓരോ സിനിമയിലും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയതോടെ അദ്ദേഹം ജനകീയ സംവിധായകനായും വളർന്നു. മമ്മൂട്ടിയെ വച്ച് സിദ്ദിഖ് ചെയ്ത ഹിറ്റ്‌ലർ, ക്രോണിക് ബാച്ച്ലർ, ഭാസ്‌കർ ദി റാസ്കൽ തുടങ്ങിയ സിനിമകൾക്ക് തിയേറ്ററിന് പുറത്തും ഒരു വലിയ ആരാധക സമൂഹം ഉണ്ടായിരുന്നു. കാര്യം പറയുമ്പോഴും അൽപ്പം തമാശയിൽ പറയുന്ന സിദ്ദിഖ് ടച്ച് തന്നെയാണ് മറ്റുള്ള സംവിധായകരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിർത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News