മരുന്നിന്റെ ലഭ്യത കുറഞ്ഞു; മണിപ്പൂരില്‍ എച്ച്‌ഐവി ബാധിതര്‍ ദുരിതത്തില്‍

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായിത്തന്നെ തുടരുകയാണ്. മണിപ്പൂരിലെ സാഹചര്യം ഇപ്പോഴും കൃത്യമായി പുറംലോകമറിയുന്നില്ല. മണിപ്പൂരില്‍ മരുന്ന് വിതരണം തടസപ്പെട്ടതോടെ പല രോഗികളും ബുദ്ധിമുട്ടിലാണെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്. സ്ഥിരം മരുന്ന് കഴിക്കുന്ന എച്ച്‌ഐവി രോഗികളാണ് അധികവും ബുദ്ധിമുട്ടുന്നത്. എച്ച്‌ഐവിക്കുള്ള മരുന്ന് വിതരണം നടക്കുന്നത് ജില്ലാ ആശുപത്രിയിലാണ്. എന്നാല്‍ കലാപം രൂക്ഷമായതോടെ മരുന്നിന്റെ ലഭ്യത കുറഞ്ഞു. ഇതോടെ എന്തുചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് രോഗികള്‍. ദേശീയ മാധ്യമമായ സ്‌ക്രോള്‍ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

also read- തുവ്വൂര്‍ കൊലപാതകം; തെളിവെടുപ്പിനിടെ സംഘര്‍ഷം; പ്രതിയെ മര്‍ദിക്കാന്‍ ശ്രമം

തനിക്ക് അവസാനമായി മരുന്ന് ലഭിച്ചത് കഴിഞ്ഞ മാസമാണെന്ന് പറയുകയാണ് ചുരാചന്ദ്പുര്‍ സ്വദേശിയും എച്ച്‌ഐവി ബാധിതനുമായ അന്‍പതുകാരന്‍ മിമിന്‍ ഹോകിപ്. എച്ച്‌ഐവി ബാധയുടെ മൂന്നാം ഘട്ടം പിന്നിട്ട തനിക്ക് ദിവസവും മരുന്ന് കഴിക്കണമെന്ന് മിമിന്‍ പറയുന്നു. പത്ത് ദിവസത്തേക്കുള്ള മരുന്ന് മാത്രമാണ് കൈവശമുള്ളത്. ജില്ലാ ആശുപത്രിയെ സമീപിക്കുമ്പോള്‍ മരുന്നിന്റെ സ്‌റ്റോക്ക് കഴിഞ്ഞുവെന്നാണ് പറയുന്നതെന്നും മിമിന്‍ പറയുന്നു.

also read- വിദ്യാര്‍ത്ഥിനിയെ വിവസ്ത്രയാക്കി വീട്ടില്‍ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

മരുന്നിന്റെ ലഭ്യത കുറഞ്ഞതു മാത്രമല്ല മതിയായ പരിശോധനയ്ക്കുള്ള സൗകര്യവും പ്രദേശത്തില്ലെന്ന് മിമിന്‍ പറയുന്നു. എച്ച്‌ഐവി ബാധിതര്‍ക്ക് നടത്തുന്ന സിഡി4 പരിശോധന നടത്താന്‍ നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളതെന്നും മിമിന്‍ പറയുന്നു.

ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയുള്ള വംശഹത്യയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നാണ് ആരോപണം. കലാപം രൂക്ഷമായി തുടരുമ്പോഴും വിഷയത്തില്‍ ഇടപെടാന്‍ സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. മൂന്ന് മാസത്തിനിടെ 190പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News