‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം’; ലോക എയ്ഡ്സ് ദിനവുമായി ബന്ധപ്പെട്ട് വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് എച്ച്എല്‍എല്‍

HLL

ലോക എയ്ഡ്സ് ദിനത്തിന് മുന്നോടിയായി തിരുവനന്തപുരത്തെ പേരൂര്‍ക്കട, ആക്കുളം ഫാക്ടറികളിലും, കൊച്ചി ഐരാപുരം ഫാക്ടറികളിലും കര്‍ണാടകയിലെ കനഗല ഫാക്ടറിയിലും ‘ശരിയായ പാത തിരഞ്ഞെടുക്കുക, എന്റെ ആരോഗ്യം എന്റെ അവകാശം’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.

ആരോഗ്യ സേവന രംഗത്ത് 58 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് എച്ച്എല്‍എല്‍. 5290 കോടി കോണ്ടമാണ് എച്ച്എല്‍എല്‍ നാളിതുവരെ നിര്‍മ്മിച്ച് വിപണിയില്‍ പുറത്തിറക്കിയത്.

ALSO READ; പത്തനംതിട്ട കോട്ടയം ജില്ലകളില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്

കൂടാതെ ബ്ലഡ് ബാഗുകള്‍ ഉള്‍പ്പെടെ എയ്ഡ്സ് പ്രതിരോധവുമായി ബന്ധപ്പെട്ട ഒട്ടേറെ ഉത്പ്പന്നങ്ങള്‍ എച്ച്എല്‍എല്‍ പുറത്തിറക്കുന്നുണ്ട്. എയ്ഡ്സ് ബോധവത്കരണ പരിപാടികള്‍ക്കും സജീവ സാന്നിദ്ധ്യമാണ് എച്ച്എല്‍എല്‍. പേരൂര്‍ക്കട ഫാക്ടറിയില്‍ നടന്ന പരിപാടി എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് സിഎംഡി ഡോ. അനിത തമ്പി
ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സീനിയര്‍ വൈസ്പ്രസിഡന്റ് കുട്ടപ്പന്‍ പിള്ള, യൂണിറ്റ് ഹെഡ് എല്‍.ജി സ്മിത തുടങ്ങി മറ്റു ഉദ്യോഗസ്ഥരും യൂണിയന്‍ പ്രതിനിധികളും പങ്കെടുത്തു.

ENGLISH NEWS SUMMARY: Ahead of World AIDS Day, various awareness programs based on the theme ‘Choose the right path, my health is my right’ were organized by HLL at Perurkada and Akkulam factories in Thiruvananthapuram, Airapuram factories in Kochi and Kanagala factory in Karnataka

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration