ലോക പരിസ്ഥിതി ദിനത്തില്‍ ‘ഓരോരുത്തരും പങ്കാളികള്‍’ എന്ന ക്യാമ്പയനുമായി എച്ച്എല്‍എല്‍

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് ലോക പരിസ്ഥിതി ദിനമായ ഇന്ന് ‘ഓരോരുത്തരും പങ്കാളികള്‍’ എന്ന ക്യാമ്പയന്‍ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുന്നതിനും വൃക്ഷ തൈ നടല്‍ പ്രോല്‍സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ളതായിരുന്നു ക്യാമ്പയന്‍.

ക്യാമ്പയന്റെ ഭാഗമായി എച്ച്എല്‍എല്‍ ഹ്രസ്വ വീഡിയോകള്‍ പുറത്തിറക്കിയിരുന്നു. വീഡിയോ സോഷ്യല്‍ മീഡിയലൂടെയും വാട്ട്സാപ്പ് ഗ്രൂപ്പുകളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ഇതിനു പുറമെ രാജ്യമെമ്പാടുമുള്ള എച്ച്എല്‍എല്‍ ഓഫീസുകളിലും ഫാക്ടറികളിലും മുദ്രാ വാക്യ മത്സരവും, ഫോട്ടോ വീഡിയോ മത്സരങ്ങളും സംഘടിപ്പിച്ചു. കൂടാതെ, എച്ച്എല്‍എല്ലിന്റെ പൂജപ്പുര ഹെഡ് ഓഫീസിലും പേരൂര്‍ക്കട ആക്കുളം ഫാക്ടറികളിലും രാജ്യമെമ്പാടുമുള്ള മറ്റു ഓഫീസുകളിലും ഫാക്ടറികളിലും വൃക്ഷ തൈകള്‍ നട്ടു.

എച്ച്എല്‍എല്ലിന്റെ വേസ്റ്റ് മാനേജ്മെന്റ് വിഭാഗം ശംഖുമുഖം ബീച്ചില്‍ ക്ലീന്‍ ഡ്രൈവ് സംഘടിപ്പിച്ചു. സമുദ്രജീവികള്‍ക്കും തീരദേശ ആവാസവ്യവസ്ഥയ്ക്കും ഭീഷണിയായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് പാഴ് വസ്തുക്കളും നീക്കം ചെയ്യുകയായിരുന്നു ലക്ഷ്യം. കൂടാതെ, മ്യൂസിയം കാമ്പസില്‍ ഒരു കിയോസ്‌ക് സ്ഥാപിക്കുകയും സന്ദര്‍ശകര്‍ക്ക് വൃക്ഷത്തൈകളും എച്ച്എല്‍എല്ലിന്റെ സിഎസ്ആര്‍ മെന്‍സ്ട്രല്‍ കപ്പ് ബ്രാന്‍ഡായ ‘തിങ്കള്‍’ കപ്പുകള്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു.

പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ക്ക് ഏറെ മുന്‍തൂക്കമാണ് എച്ച്എല്‍എല്‍ നല്‍കി വരുന്നത്. ”ഞങ്ങളുടെ പേരൂര്‍ക്കട ഫാക്ടറിയില്‍ ദ്രവീകൃത പ്രകൃതി വാതകമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല എച്ച്എല്‍എല്ലിന്റെ മിക്ക ഫാക്ടറികളിലും സോളാര്‍ ലൈറ്റുകള്‍ ആണ് ഉപയോഗിക്കുന്നതെന്ന്”, എച്ച്എല്‍എല്‍ സി.എം.ഡി കെ. ബെജി ജോര്‍ജ്ജ് ഐആര്‍ടിഎസ് പറഞ്ഞു.

മുന്‍പും എച്ച്എല്‍എല്‍ സമാനമായ ക്യാമ്പയനുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 2019യില്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി ‘പ്ലാസ്റ്റിക് ഫ്രീ എച്ച്എല്‍എല്‍’ പദ്ധതി നടപ്പിലാക്കിയിരുന്നു.

വൈവിധ്യമാര്‍ന്ന ആരോഗ്യ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന എച്ച്എല്‍എല്‍, പരിസ്ഥിതി സൗഹൃദ സംഭരഭങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കം വിവിധ സ്ഥാപനങ്ങളില്‍ നിന്ന് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിര വികസനത്തിനും നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും എച്ച്എല്‍ എല്ലിനു ലഭിച്ചിട്ടുണ്ട്.

ഡോ.ഗീത ശര്‍മ്മ, ഡയറക്ടര്‍(ഫിനാന്‍സ്), ഡോ.അനിത തമ്പി, ഡയറക്ടര്‍(ടെക്‌നികല്‍& ഓപ്പറേഷന്‍സ്), എച്ച്എല്‍എല്‍ വൈസ് പ്രസിഡന്റ് (എച്ച്ആര്‍) റോയി സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News