എച്ച്എംപി വൈറസ് കേസുകൾ സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ജാഗ്രത തുടരുന്നു.അതേസമയം ആശങ്ക വേണ്ടെന്നും ഇത് പുതിയ വൈറസല്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നദ്ധ പറഞ്ഞു
രാജ്യത്ത് ഇതുവരെ അഞ്ച് എച്ച്.എം.പി.വി വൈറസ് കേസുകളാണ് കണ്ടെത്തിയത്.. ബംഗളൂരുവിലും ചെന്നൈയിലും രണ്ടുവീതവും അഹ്മദാബാദിൽ ഒരുകേസുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ബംഗളൂരു ഹെബ്ബാളിലെ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനും ചികിത്സ പൂർത്തിയാക്കി മടങ്ങിയ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞിനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചെന്നൈയിലും അഹ്മദാബാദിലും കുട്ടികൾക്കുതന്നെയാണ് വൈറസ് ബാധ.
ALSO READ; ടെലി പ്രോംപ്റ്റര്‍ പണിമുടക്കിയതോടെ പ്രസംഗം നിര്‍ത്തി മോദി; പരിഹസിച്ച് എഎപി
അതേ സമയം, ഇന്ത്യക്കാർ ഭയക്കേണ്ടതില്ലെന്നും ഏത് സാഹചര്യവും നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സജ്ജമെന്ന് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു. ബെംഗളൂരുവിൽ എച്ച്എംപിവിയുടെ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഐസിഎംആറിന്‍റെ പ്രസ്താവന വന്നത്.
രോഗം സ്ഥിരീകരിച്ച കുട്ടികളുടെ കുടുംബം അടുത്തിടെ വിദേശത്ത് ഉൾപ്പെടെ യാത്ര നടത്തിയിട്ടില്ല എന്നതാണ് ആരോഗ്യ വകുപ്പിനെ ആശങ്കയിലാക്കുന്നത്.വൈറസ് കാര്യമായി ബാധിക്കുക രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ്. പനി, തുമ്മൽ ചുമ, ജലദോഷം, ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവയാണ് എച്ച്എംപിവിയുടെ ലക്ഷണങ്ങൾ. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്സീനോ ഇല്ല. ലക്ഷണങ്ങൾ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് ഉള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here