വ്യാജ ബോംബ് ഭീഷണി; ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍

വ്യാജ ബോംബ് ഭീഷണികള്‍ നേരിട്ടതോടെ ആകാശം മുട്ടെ നഷ്ടത്തിലായി വിമാന കമ്പനികള്‍. ഒരാഴ്ചയ്ക്കിടെ നേരിട്ട വ്യാജ ബോംബ് ഭീഷണികള്‍ യാത്രക്കാരെ കൂടാതെ വിമാന കമ്പനികളെയും വലച്ചു. 200 ബോംബ് ഭീഷണികളെ തുടര്‍ന്ന് 600 കോടി രൂപയാണ് വിമാന കമ്പനികള്‍ക്ക് നഷ്ടമായത്. ഇന്ന് മാത്രം തൊണ്ണൂറില്‍ അധികം വിമാന സര്‍വീസുകള്‍ക്ക് നേരെ ബോംബ് ഭീഷണി സന്ദേശം എത്തി. അതേസമയം ബോംബ് ഭീഷണികളില്‍ കൃത്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാറിന് ഇതുവരെയുമാ യിട്ടില്ല.

ALSO READ: ഒരു കോടി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷത്തോളം തട്ടിയെടുത്തു; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

അടിയന്തര ഘട്ടത്തിലുള്ള ലാന്‍ഡിങ്, വഴി തിരിച്ചു വിടല്‍ എന്നിവക്കുള്ള ഇന്ധനചിലവ് , ഷെഡ്യൂളികളില്‍ വരുന്ന മാറ്റം, സുരക്ഷാ പരിശോധന, യാത്രക്കാര്‍ക്ക് താമസസൗകര്യം ഒരുക്കല്‍ എന്നിവയാണ് കമ്പനികള്‍ക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കിയത്. കൂടാതെ അടിയന്തരഘട്ടത്തിലെ ലാന്‍ഡിങ്ങിന് ബന്ധപ്പെട്ട വിമാനത്താവളത്തിന് ഭീമമായ തുകയും സര്‍വീസ് ചാര്‍ജ് നല്‍കണം. ആഭ്യന്തര വിമാനങ്ങള്‍ ഒരുതവണ വഴി തിരിച്ചു വിടുന്നതിന് 13 ലക്ഷം മുതല്‍ 17 ലക്ഷം വരെ ചിലവ് വരുമെന്ന് വ്യോമയാന വിദഗ്ധര്‍ വ്യക്തമാക്കി.

ALSO READ: പെരുവഴിയിലായി കുടുംബം; മുന്നറിയിപ്പിലാതെ എറണാകുളത്ത് പ്രവാസിയുടെ വീട് ജപ്തി ചെയ്തു

അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഇത് മൂന്നു മുതല്‍ അഞ്ചിരട്ടി വരെയും ചിലവേറും. വ്യാജ സന്ദേശം അയക്കുന്ന എക്സ് അക്കൗണ്ടുകള്‍ ഈമെയില്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. ഇത്തരം സന്ദേശങ്ങള്‍ അയക്കുന്നവരെ കണ്ടെത്തുകയും വിമാന യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്ന അടക്കമുള്ള കടുത്ത നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News