ചാമ്പ്യൻസ്…; ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയ്ക്ക് കിരീടം, ചൈനയെ പരാജയപ്പെടുത്തിയത് ഒരു ഗോളിന്

ഏഷ്യൻ ഹോക്കി ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ. ഒരു ഗോളിനാണ് ഇന്ത്യ ചൈനയെ പരാജയപ്പെടുത്തിയത്. അതി തീവ്രമായ വാശിയേറിയ മത്സരമായിരുന്നു ഇരു ടീമുകളും കാഴ്ച്ച വെച്ചത്. ഗോൾ നേടാൻ അത്രത്തോളം പാടുപെട്ടു ഇന്ത്യയും,ചൈനയും. അതേസമയം തന്നെ കടുകട്ടി പ്രതിരോധം ആയിരുന്നു ഇരു ടീമുകളുടെയും. ഫൈനൽ വിജയത്തോടെ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും ജയിച്ച് കൊണ്ടാണ് ഇന്ത്യ കിരീടം നിലനിർത്തിയത് എന്ന പ്രത്യേകത ഉണ്ട്. മാത്രമല്ല ഇപ്പോൾ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ എന്ന റെക്കോർഡ് ഇന്ത്യക്ക് ഒപ്പമാണ്.

ALSO READ : കേരള ക്രിക്കറ്റ്‌ ലീഗ്, ആദ്യ സെമിയിൽ ട്രിവാൻഡ്രം റോയൽസിനു 174 റൺസ് വിജയ ലക്ഷ്യം

നാലാം പാദത്തിൽ ജുഗ്രാജ് സിംഗിന്റെ ഗോളാണ് മത്സരത്തിന്റെ വിധി നിർണയിച്ചത്. 50 മിനിറ്റിന് ശേഷം അഭിഷേക് നിർണായകമായ ഒരു റൺ നടത്തികൊണ്ടു നൽകിയ പന്ത് മനോഹരമായി തന്നെ വലയിലേക്ക് എത്തിച്ച് കൊണ്ടാണ് ജുഗ്‌രാജ് ഇന്ത്യക്ക് നിർണായക ലീഡ് നൽകിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News