‘പാഡിൽ കയറുകെട്ടികൊണ്ടാണ് ഞാൻ ക്യാമ്പിൽ എത്തുന്നത്, ഒടുവിൽ പശുവിനെ വിറ്റ് പാഡ് വാങ്ങി’: ഒളിംപിക്സിൽ കേരളത്തിന്റെ അഭിമാനമായ ശ്രീജേഷ് താണ്ടിയ ദൂരം

പാരീസ് ഒളിമ്പിക്സ് 2024 ൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ഹോക്കി താരം ശ്രീജേഷ് തന്റെ ഹോക്കി സ്വപ്നങ്ങൾക്ക് വേണ്ടി താണ്ടിയ ദൂരം ചെറുതൊന്നുമല്ല. ശരിയായ സാമ്പത്തിക അടിത്തറ ഇല്ലാതെ വളരെയധികം ബുദ്ധിമുട്ടിയാണ് ശ്രീജേഷ് ട്രൈനിങ്ങിന് പോയിരുന്നത്. ക്യാമ്പിന്റെ ഓർമ്മകൾ ചോദിച്ചപ്പോൾ ക്യാമ്പിന്റെ തുടക്കത്തിൽ ഒട്ടേറെ നാണംകെട്ടിട്ടുള്ള ആളാണ് താനെന്നാണ് ശ്രീജേഷിന്റെ മറുപടി. ‘ക്യാമ്പിന് പോകുമ്പോൾ ഉപയോഗിക്കുന്ന പാഡിൽ ഒരു സ്ട്രാപ്പ് ഉണ്ട്. ആ സ്ട്രാപ്പ് കേരളത്തിൽ കിട്ടില്ല, അത് വാങ്ങാനുള്ള പണവും കൈയിലില്ല. ഒടുവിൽ പാഡിൽ കയർ കെട്ടിയാണ് ക്യാമ്പിന് പോയത്.

Also Read: മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം; ചെകുത്താന് പിടിവീണു, അജു അലക്‌സ് കസ്റ്റഡിയില്‍

അത് കണ്ട് കൂടെ ഉണ്ടായിരുന്നവർ ഒക്കെ ഒരുപാട് കളിയാക്കി ചിരിച്ചു. ഒടുവിൽ എനിക്ക് ആ പാഡ് വാങ്ങാൻ വേണ്ടി അച്ഛൻ വീട്ടിൽ ഉണ്ടായിരുന്ന പശുവിനെ വിറ്റു. അതുപോലെ തന്നെ പലരും നൈക്കിന്റെയും അഡിഡാസിന്റെയും ജേഴ്‌സി ഇട്ട് വരുമ്പോൾ ഞാൻ ജിവി രാജ സ്പോർട്സ് സ്കൂളിന്റെ ജേഴ്‌സി ഇട്ടാണ് പോയിരുന്നത്. അന്നൊന്നും അഡിഡാസ് എന്താണെന്ന് പോലും അറിയില്ലായിരുന്നു. ഇങ്ങനെ ഒരുപാട് നാണക്കേടുകൾ സഹിച്ചിട്ടുണ്ട്. പലപ്പോഴും ഇതൊക്കെ അവസാനിപ്പിച്ച് തിരിച്ച് വന്നാലോ എന്ന് ആലോചിച്ചിട്ടുണ്ട്. എന്നാൽ ക്യാമ്പിൽ നിന്ന് മനസിലായി എന്റെ പാഡ് അല്ല എന്റെ മികവ് നിശാചായിക്കുന്നതെന്ന്. അങ്ങനെയാണ് തുടരാൻ തീരുമാനിച്ചത്.

Also Read: ഹജ്ജിനിടെ മരിച്ച പിതാവിന്റെ ഖബറടക്കം കഴിഞ്ഞ് മടങ്ങിയ മകൻ വാഹനാപകടത്തിൽ മരിച്ചു

ഒരു കൃഷികുടുംബത്തിലെ വരുമാനം തന്നെ അച്ഛൻ പണയം വച്ചത് എന്റെ മേലുള്ള വിശ്വാസം കൊണ്ടാണ്. ആ ഉത്തരവാദിത്തമാണ് എന്നെ ഹോക്കിയിലേക്ക് ഗൗരവമായി നയിച്ചത്. പലപ്പോഴും ഹോക്കിയിൽ ഒരു ഭാവിയും ഉണ്ടാകില്ല എന്ന് കൂടെ ഉള്ളവരൊക്കെ പറഞ്ഞപ്പോൾ മനസ് പതറിയിട്ടുണ്ട്. കോവിഡ് കാലത്ത് ആരോടും ഒരു ബന്ധവുമില്ലാതെ പരിശീലനം നടത്തി. അത് വളരെയധികം സഹായിച്ചു. ആരെയും കാണാൻ കഴിയില്ല, ആരോടും ബന്ധപ്പെടാൻ കഴിയില്ല എന്നത് ശ്രദ്ധ മുഴുവൻ ഹോക്കിയിൽ നൽകാൻ കഴിഞ്ഞു’. പുരുഷ ഹോക്കിയിൽ ഇന്ത്യ വെള്ളി കരസ്ഥമാക്കിയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News