സ്‌കോട്ട്‌ലന്‍ഡ്: ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍നിന്ന് ഹോക്കിയെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. 2026-ലാണ് ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാനിരിക്കുന്നത്. തീരുമാനത്തെ സംബന്ധിപ്പിച്ച് ഔദ്യോഗിക തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടിൽ പറയുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 1988 മുതലാണ് ഹോക്കി മത്സരയിനമായത്. ഗെയിംസില്‍നിന്ന് ഹോക്കി ഒഴിവാക്കുന്നത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ്. തങ്ങളുടെ ബജറ്റിനനുസരിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് ഹോക്കിയെ ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചത്. നെറ്റ് ബോള്‍, റോഡ് റേസിങ് എന്നിവയെയും മത്സര ഇനങ്ങളിൽ നിന്ന് ഒഴിവാക്കാൻ നീക്കമുണ്ട്.
Also Read: രഞ്ജി ട്രോഫിയിൽ ചരിത്രമെഴുതി ജമ്മു കശ്മീർ താരം അബ്ദുൾ സമദ്
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഹോക്കിയിൽ ഇന്ത്യക്കായി ഇതുവരെ പുരുഷ ടീം മൂന്ന് വെള്ളിയും രണ്ട് വെങ്കലവും നേടിയിട്ടുണ്ട്. ഒരു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ വനിതാ ടീമിനുമുണ്ട്.
2026 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ആതിഥേയത്വം വഹിക്കേണ്ട ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയ വലിയ സാമ്പത്തിക ചെലവിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. തുടർന്ന് സ്‌കോട്ട്‌ലന്‍ഡ് ആതിഥേയത്വം വഹിക്കാൻ തയ്യാറായി രംഗത്തെത്തുകയായിരുന്നു.
Also Read: ചുട്ട മറുപടി നല്‍കി ബംഗ്ലാദേശ്; തെയ്‌ജുല്‍ ഇസ്ലാമിൻ്റെ തീയുണ്ടകൾക്ക് മുന്നിൽ പരുങ്ങി ദക്ഷിണാഫ്രിക്ക
ഹോക്കി ഗെയിംസിൽ നിന്ന് ഒഴിവാക്കുന്നതിനെതിരെ രാജ്യാന്തര ഹോക്കി ഫെഡറേഷനും (എഫ്.ഐ.എച്ച്.) കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനും (സി.ജി.എഫ്.) മൗനം പാലിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here