പുതുപ്പള്ളി തെരഞ്ഞെടുപ്പ്; സെപ്റ്റംബർ അഞ്ചിന് മണ്ഡലത്തിൽ പൊതു അവധി

വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബർ അഞ്ചിന് പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള സർക്കാർ, അർദ്ധസർക്കാർ, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങൾക്ക് പൊതുഅവധി ആയിരിക്കും. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമത്തിനു കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യസംരംഭങ്ങൾ-സ്ഥാപനങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും വേതനത്തോടു കൂടിയ അവധിയായിരിക്കും.

also read; ‘സനാതന ധര്‍മം മലേറിയയും ഡെങ്കിപ്പനിയും പോലെ; ഉന്മൂലനം ചെയ്യണം’: ഉദയനിധി സ്റ്റാലിന്‍

മറ്റിടങ്ങളിൽ ജോലിചെയ്യുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ സ്ഥിരതാമസക്കാരും വോട്ടർമാരുമായ കാഷ്വൽ ജീവനക്കാർ അടക്കമുള്ള ജീവനക്കാർക്കും വേതനത്തോടെയുള്ള അവധി ബാധകമാണ്. പോളിംഗ് സ്‌റ്റേഷനുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സെപ്റ്റംബർ നാലിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിതരണ,സ്വീകരണ, വോട്ടെണ്ണൽ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് സെപ്റ്റംബർ നാലു മുതൽ എട്ടുവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

also read; ഞങ്ങള്‍ ഒന്നൊന്നര മണിക്കൂറുകൊണ്ട് ഒരുങ്ങുമ്പോള്‍ അദ്ദേഹം വെറും പത്ത് മിനിട്ടുകൊണ്ട് കിടിലന്‍ ലുക്കിലെത്തും; ദുല്‍ഖര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News