മൂന്ന് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച (13.07.2023) അവധി നല്‍കി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍.പി-യു.പി വിഭാഗങ്ങള്‍ക്ക് മാത്രമാണ് വ്യാഴം,വെള്ളി ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.

ആലപ്പുഴ ജില്ലയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ഹെസ്‌കൂള്‍ മുതലുള്ള ക്ലാസുകള്‍ നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 44 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം, ഇന്ന് പ്രഖ്യാപിച്ച എല്ലാ മുന്നറിയിപ്പുകളും കാലാവസ്ഥാ കേന്ദ്രം പിൻവലിച്ചിരുന്നു. അടുത്ത നാല് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഈ മാസം 14 വരെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: കൊട്ടാരക്കരയിലെ അപകട സ്ഥലത്ത് നിന്ന് മന്ത്രി പോയി എന്നത് വ്യാജ പ്രചാരണം; സത്യം ഈ വീഡിയോ പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News