മത്സരവേദികൾക്കും താമസ സൗകര്യത്തിനും തെരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ അവധി

HOLIDAY FOR SCHOOLS

സംസ്ഥാന സ്കൂൾ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസ സൗകര്യത്തിനുമായി തിരഞ്ഞെടുത്ത സ്കൂളുകൾക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു. കലോത്സവത്തിന് ബസുകൾ വിട്ടുനൽകിയ സ്കൂളുകൾക്കും അവധി ബാധകമാണ്. അതേ സമയം, തലസ്ഥാന നഗരിയാകെ ഉത്സവ ലഹരിയിലാക്കി അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവം രണ്ടാം ദിവസവും വൻ ജനപങ്കാളിത്തത്തോടെ മുന്നേറുകയാണ്.

തദ്ദേശീയ കലകളുടെ മത്സരം നടക്കുന്ന കബനി എന്ന് പേരിട്ട നിശാഗന്ധിയിൽ നിരവധി ആസ്വാദകരാണ് ഇന്ന് എത്തിയത്. നാടക മത്സരം നടക്കുന്ന ടാഗോർ തിയറ്ററിലും വലിയ ആൾക്കൂട്ടമെത്തുന്നുണ്ട്. ഇന്നത്തെ മത്സരത്തിൽ തിയേറ്റർ നിറഞ്ഞു കവിഞ്ഞു. നാടകത്തിന്റെ സമയക്രമം പാലിക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. സമയത്തുതന്നെ മത്സരങ്ങൾ പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ALSO READ; അറബിക് പദ്യം ചൊല്ലലില്‍ നിറഞ്ഞുനിന്നത് വയനാടിന്റെ നോവ്; പങ്കെടുത്ത എല്ലാവര്‍ക്കും എ ഗ്രേഡ്

അതേ സമയം, കലോത്സവ വേദിയിൽ ഡ്രോൺ പറത്തുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി എന്ന് മന്ത്രി വി ശിവൻകുട്ടി. ജഡ്ജ്സിന്റെ തലക്ക് മുകളിലൂടെ ഡ്രോൺ പറത്തുന്നത് ശ്രദ്ധയിൽപ്പെട്ടുവെന്നും അത്തരം നടപടികൾ ഒഴിവാക്കണമെന്ന് നിർദേശം നൽകി. ഇത് സംബന്ധിച്ച് പൊലീസിന് നിർദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News