സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി

തൈപ്പൊങ്കൽ, മകരശീവേലി, മകരവിളക്ക് എന്നിവ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകൾക്ക് ഇന്ന് അവധി. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലകളായ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, പാലക്കാട്, വയനാട് എന്നീ ജില്ലകൾക്കാണ് അവധി നൽകിയിരിക്കുന്നത്.

ALSO READ: സംഗീത സംവിധായകന്‍ കെ ജെ ജോയ് അന്തരിച്ചു

മകരശീവേലി പ്രമാണിച്ചാണ് തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയത്.മകരവിളക്കുമായി ബന്ധപ്പെട്ടാണ് കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അവധി നൽകിയിരിക്കുന്നത്. തൈപ്പൊങ്കൽ പ്രമാണിച്ചാണ് പാലക്കാട്, വയനാട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചത്. അവധി നേരത്തെ തന്നെ സർക്കാർ വിജ്ഞാപനം ചെയ്യുകയും സർക്കാർ കലണ്ടറിൽ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.

പൊങ്കല്‍, മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയില്‍വേ പ്രത്യേക ട്രെയിന്‍ സര്‍വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. യശ്വന്ത്പുർ – കൊച്ചുവേളി, കൊല്ലം – ചെന്നൈ എഗ്മോർ റൂട്ടുകളിലാണ് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.ആറ് ജില്ലകളിലെയും കെഎസ്ഇബി ഓഫീസുകൾ ഉൾടെയുള്ള സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കെഎസ്ഇബി ബില്ലുകൾ ഓൺലൈൻ വഴി അടയ്ക്കാം.

ALSO READ:വൈറ്റില മോഡൽ മൊബിലിറ്റി ഹബ്ബ് നിർമ്മാണം ഫെബ്രുവരി ആദ്യവാരം; മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News