സ്‌കൂള്‍ കായികമേളയുടെ സമാപന ദിവസമായ ഇന്ന് എറണാകുളം വിദ്യാഭ്യാസജില്ലയിലെ കേരള സിലബസ് പ്രകാരമുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും (പ്രീ പ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെ) ഇന്ന് അവധിയായിരിക്കുമെന്ന് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് അറിയിച്ചു.
എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ അധ്യാപകരും മുന്‍കൂട്ടി നിശ്ചയിച്ച് നല്‍കിയിട്ടുള്ള എണ്ണം വിദ്യാര്‍ഥികളും മഹാാരാജാസ് ഗ്രൗണ്ടിലെ കായികമേള സമാപനച്ചടങ്ങില്‍ ഉച്ചയ്ക്ക് ശേഷം മൂന്നിന് ഹാജരാകണം. വിദ്യാര്‍ഥികളെ അധ്യാപകര്‍ കോളജ് ഗ്രൗണ്ടില്‍ എത്തിക്കുകയും തിരിച്ചുകൊണ്ടുപോകേണ്ടതുമാണെന്നും കലക്ടര്‍ അറിയിച്ചു.
സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യാഥിതിയാകും. അവസാന ദിവസം 18 ഫൈനലുകള്‍ നടക്കും. വൈകിട്ട് നാലിന് സമാപന ചടങ്ങുകള്‍ ആരംഭിക്കും.
ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 1213 പോയിന്റ് നേടിയാണ് തിരുവനന്തപുരം കിരീടം ചൂടി. 44 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തലസ്ഥാനം ചാമ്പ്യന്മാരായത്. 73 സ്വര്‍ണവും 56 വെള്ളിയും 75 വെങ്കലവുമായി 744 പോയിന്റോടെ തൃശ്ശൂര്‍ രണ്ടാമതെത്തിയത്.
മൂന്നാതെത്തിയ കണ്ണൂരിന് 67 സ്വര്‍ണവും 61 വെള്ളിയും 66 വെങ്കലവുമായി 673 പോയിന്റാണ് ലഭിച്ചത്. 568 പോയിന്റോടെ മലപ്പുറം നാലാമതും 522 പോയിന്റോടെ പാലക്കാട് അഞ്ചാമതുമെത്തി. ജില്ലകളില്‍ 19 സ്വര്‍ണമടക്കം 192 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്ത് തുടരുന്നു. 169 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്തുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here