അവധിക്കാലം തുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

അവധിദിവസങ്ങൾ അടുത്തതോടെ ട്രെയിനുകളിൽ തിരക്ക് കൂടി. ക്രിസ്മസ് ന്യൂ ഇയർ സമയത്ത് ഈ തിരക്ക് പതിവാണ്. കർണാടക, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിനുകളിലാണ്‌ വൻ തിരക്ക്‌. രണ്ടുമാസംമുമ്പ്‌ ശ്രമിച്ചിട്ടും റിസർവേഷൻ ലഭിച്ചില്ലെന്ന്‌ യാത്രക്കാർ പരാതിപ്പെടുന്നു. ക്രിസ്‌മസ്‌ അവധിക്ക്‌ ശനിയാഴ്‌ച കർണാടകയിലെ പല കോളേജുകളും അടച്ചു. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്ന്‌ നാട്ടിലേക്ക്‌ മടങ്ങാൻ കഴിയാതെ വിദ്യാർഥികൾ പ്രയാസത്തിലാണ്‌.

ALSO READ: മൈസൂര്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ മലയാളത്തിന് നേട്ടം

മംഗളൂരു–തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌, പരശുറാം, മലബാർ, മാവേലി തുടങ്ങിയ ട്രെയിനുകളിലും തിരക്ക് കൂടുതൽ ആണ്. അവധിക്കാല തിരക്കുംകൂടി വന്നതോടെ ജനറൽ കോച്ചുകളിൽ ഇടമില്ല. കാസർഗോഡ് മുതൽ കോഴിക്കോട് വരെയുള്ള സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തുന്നതല്ലാതെ കയറിപ്പറ്റാൻ കഴിയുന്നില്ലെന്നും യാത്രക്കാർ പറയുന്നു. രാത്രികാലങ്ങളിൽ മലബാർ മേഖലയിൽനിന്ന്‌ തിരുവനന്തപുരം സെൻട്രലിലേക്ക്‌ വരുന്ന മൂന്നു ട്രെയിനുകളുടെ അവസ്ഥയും സമാനമാണ്.

ALSO READ: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കറുത്ത ബലൂണുകളുമായി എസ് എഫ് ഐ പ്രതിഷേധം

നിലവിൽ ശബരിമല തീർഥാടനത്തോടനുബന്ധിച്ച്‌ പ്രഖ്യാപിച്ച ശബരി സ്‌പെഷ്യൽ ട്രെയിനുകൾ മാത്രമാണുള്ളത്‌. കൂടാതെ മാവേലി, അന്ത്യോദയ ട്രെയിനുകളിൽ പലപ്പോഴും കാലപ്പഴക്കമുള്ള കോച്ചുകളാണ്‌. 2019ൽ ആരംഭിച്ച അന്ത്യോദയ ട്രെയിനിന്റെ കോച്ചുകളും ദ്രവിച്ച അവസ്ഥയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News