51ാം വയസ്സിൽ കുഞ്ഞിന് ജന്മം നൽകി ഹോളിവുഡ് താരം

അമ്മയായ സന്തോഷത്തിൽ ഹോളിവുഡ് താരം കാമറൂണ്‍ ഡയസ്. ആണ്‍കുഞ്ഞിനാണ് 51ാം വയസിൽ താരം ജന്മം നല്‍കിയത്. സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവച്ചത് കാമറൂണിന്റെ ഭര്‍ത്താവും സംഗീതജ്ഞനുമായ ബെഞ്ചി മാഡെന്‍ ആണ്.

ALSO READ: ‘ഇതുപോലെ തട്ടിത്തെറിപ്പിക്കണം താമര’, മലയാളി ഫ്രം ഇന്ത്യയിലെ ആദ്യ പാട്ട് തന്നെ വൈറൽ; പൊളിറ്റിക്കലി മലയാളി പൊളിയാണെന്ന് സോഷ്യൽ മീഡിയ

കുഞ്ഞിന് കര്‍ഡിനല്‍ മാഡെന്‍ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കുഞ്ഞിന്റെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നില്ല എന്ന് ദമ്പതികള്‍ അറിയിച്ചു. ദമ്പതികള്‍ക്ക് നിരവധി ആളുകളാണ് ആശംസകള്‍ അറിയിച്ചത്.

ALSO READ: മഞ്ഞുമ്മൽ ബോയ്സ് തികച്ചും സാങ്കൽപ്പികമായിരുന്നെങ്കിൽ ഇത്രയധികം സ്വീകാര്യത ലഭിക്കുമോ എന്ന് ഉറപ്പില്ല: ചിദംബരം

ബെഞ്ചി മാഡെന്‍- കാമറൂണ്‍ ഡയസ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണ് കര്‍ഡിനല്‍. റഡ്ഡിക്‌സ് എന്ന് പേരുള്ള ആദ്യ കുഞ്ഞിന് കാമറൂൺ ജന്മം നല്‍കിയത് 2020ലാണ്. ഇരുവരും വിവാഹിതരാവുന്നത് 2015ലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News