കണ്ടാൽ ഹോളിവുഡ് നടൻ ബ്രാഡ് പിറ്റ് അല്ലെന്ന് പറയുകയേ ഇല്ല. അത്ര നാച്വറാലിറ്റി. അദ്ദേഹം ആശുപത്രിക്കിടക്കയിലുള്ള ഫോട്ടോകൾ കാണുകയും സംഭാഷണങ്ങൾ കേൾക്കുകയും ചെയ്തപ്പോൾ ആ ഫ്രഞ്ച് വനിതക്ക് ഒരു സംശയവും തോന്നിയില്ല. പക്ഷേ അവർക്ക് നഷ്ടപ്പെട്ടത് 8,00,000 യൂറോ ആയിരുന്നു.
നടി ആഞ്ജലീന ജോളിയുമായുള്ള വിവാഹമോചന കേസ് തുടരുന്നതിനിടെ തന്റെ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യപ്പെട്ടതിനാല്‍ പണം അയയ്ക്കണമെന്നായിരുന്നു പിറ്റിൻ്റെ ആവശ്യം. ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ക്ക് സന്ദേശം അയയ്ക്കുകയും വൈദ്യചികിത്സയ്ക്ക് സഹായിക്കാന്‍ കേണപേക്ഷിക്കുകയും ചെയ്തു.
Read Also: ‘ചികിത്സയിലുള്ള ബ്രാഡ് പിറ്റ്’ 52കാരിയുടെ പണം തട്ടിയത് ഇങ്ങനെ
53കാരിയായ ആനിയാണ് കബളിപ്പിക്കപ്പെട്ടത്. പ്രാദേശിക വാര്‍ത്താ ചാനലായ TF1-ല്‍ ഞായറാഴ്ച വൈകിട്ട് സംപ്രേഷണം ചെയ്ത ‘സെപ്റ്റ് എ ഹട്ട്’ എന്ന പരിപാടിയ്ക്കിടെ ആയിരുന്നു അവരുടെ വെളിപ്പെടുത്തൽ. ടിഗ്‌നസിലേക്ക് സ്‌കീയിങ് യാത്രയിലായിരിക്കെയാണ് നടന്റെ അമ്മ ജെയ്ന്‍ എറ്റ പിറ്റ് എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്ന് ആദ്യ സന്ദേശം ലഭിച്ചത്. ഒരു ദിവസം കഴിഞ്ഞ് നടന്റെ പേരിലുള്ള അക്കൗണ്ട് അവരെ ബന്ധപ്പെടുകയും ഇരുവരും ചാറ്റ് തുടങ്ങുകയും താമസിയാതെ സുഹൃത്തുക്കളാകുകയും ചെയ്തു.
ദീർഘകാലത്തെ ചാറ്റിൽ പിറ്റ് താനുമായി പ്രണയത്തിലാണെന്ന് ഈ മധ്യവയസ്ക വിശ്വസിക്കുകയും നിലവിലെ ദാമ്പത്യ ബന്ധം ഒഴിയുകയും നഷ്ടപരിഹാരമായി ലഭിച്ച എട്ട് ലക്ഷത്തോളം യൂറോ നൽകുകയും ചെയ്തു. ചികിത്സയിൽ കഴിയുകയാണ് പിറ്റ് എന്ന് വിശ്വസിപ്പിച്ചാണ് ഇവരിൽ നിന്ന് പണം തട്ടിയത്. കഴിഞ്ഞ വർഷം പിറ്റിൻ്റെ പുതിയ പ്രണയബന്ധം വാർത്തകളിൽ നിറഞ്ഞപ്പോഴാണ് ഇവർ ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം മനസ്സിലാക്കിയത്. അതോടെ അവർ വിഷാദരോഗത്തിലാകുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here