റൂഫ്‌ടോപ്പ് ബാറിൽ പീഡനം; യുവതിയുടെ പരാതിയിൽ പ്രമുഖ നടനെതിരെ കേസ്

റൂഫ്‌ടോപ്പ് ബാറിൽ വച്ച് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഹോളിവുഡ് താരം ജെമി ഫോക്സിനെതിരെ കേസ്. 2015 ൽ നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. നവംബർ 22 ബുധനാഴ്ചയാണ് കേസെടുത്തത്. ജെയ്ൻ ഡോ എന്ന സ്ത്രീയാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

ALSO READ: ‘ഹൃദയം നിറഞ്ഞു’ കാതൽ കണ്ട് ദുൽഖറിൻ്റെ പ്രതികരണം; മൈ ഗോട്ട് ഈസ് ഇൻ ടൗണെന്ന് കുറിച്ച് സി കെ വിനീത്

2015 ഓഗസ്റ്റിൽ ന്യൂയോർക്ക് സിറ്റിയിലെ ക്യാച്ച് റസ്റ്റോറന്റിന്റെ റൂഫ്ടോപ്പ് ബാറില്‍ വച്ച് ജാമി ഫോക്സ് തന്നെ പീഡിപ്പിച്ചതായി യുവതിയുടെ പരാതിയില്‍ ആരോപിക്കുന്നു. തന്‍റെ സമ്മതം ഇല്ലാതെ ഫോക്സ് തന്നെ ആളൊഴിഞ്ഞ ഒരു കോണിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ യുവതി വ്യക്തമാക്കുന്നത്.

ALSO READ: ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ല, ഞാൻ അവരുടെ നിയന്ത്രണത്തിൽ; നിർണായക തീരുമാനം വെളിപ്പെടുത്തി വിജയ് സേതുപതി

സംഭവം നടക്കുമ്പോൾ നടനൊപ്പം ബാറിന്റെ ഉടമ മാർക്ക് ബിർൺബോമും ഒപ്പമുണ്ടായിരുന്നുവെന്നും, പുലർച്ചെ ഒരു മണിയോടെ യുവതിയുടെ സുഹൃത്ത് ഫോക്‌സിനോട് സെല്‍ഫി എടുത്തോട്ടെ എന്ന് ചോദിച്ചതോടെ ചില അശ്ലീല വാക്കുകള്‍ നടൻ പറഞ്ഞതായും യുവതി നൽകിയ പരാതിയിൽ പറയുന്നു. സംഭവ സമയത്ത് ഇയാള്‍ നന്നായി മദ്യപിച്ചതായും കോടതിയില്‍ യുവതി നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News