പ്രമുഖ ഹോളിവുഡ് താരത്തെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രമുഖ ​ഹോളിവുഡ് താരം മാത്യു പെറി (54) യെ ബാത്ത് ടബിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയിൽ ദുരൂഹ സാഹചര്യത്തിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ALSO READ: സിനിമ റിവ്യൂ കേസിൽ അന്വേഷണത്തിന് പ്രത്യേകസംഘം

വ്യാഴാഴ്ച വൈകിട്ട് നാലോടെയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ മാത്യു പെറിയുടെ മരണ വാർത്ത പുറത്തുവിട്ടത്. സുഹൃത്തുക്കൾ പെറിയെ വിളിച്ച് കിട്ടാതിരുന്ന സാഹചര്യത്തിൽ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴാണ് താരം ബാത്ത് ടബിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. പ്രത്യക്ഷത്തിൽ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ലോസ് ഏഞ്ചൽസ് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കവർച്ചയോ കൊലപാതക ശ്രമമോ നടന്നിട്ടുണ്ടോ എന്ന അന്വേഷണം പുരോഗമിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News