‘രണ്ട് സ്തനങ്ങളും നീക്കം ചെയ്തു, ഇനി കരയാന്‍ സമയമില്ല’; കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് ഹോളിവുഡ് താരം

ഹോളിവുഡ് നടി ഒലീവിയ മന്‍ കാന്‍സര്‍ ബാധിതയാണെന്ന് തുറന്നു പറഞ്ഞു. താരത്തിന് സ്തനാര്‍ബുദമാണ്. രോഗവിവരം ഇന്‍സ്റ്റഗ്രാമിലൂടെ ഒലീവിയ തന്നെയാണ് പങ്കുവെച്ചത്. പത്ത് മാസമായി കാന്‍സര്‍ ചികിത്സയിലാണ്. ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രത്തിനൊപ്പം താരം പങ്കുവെച്ച കുറിപ്പിൽ തന്റെ രണ്ട് സ്തനങ്ങളും നീക്കം ചെയ്‌തെന്നും പറഞ്ഞു.

ഒലീവിയ കാന്‍സര്‍ ജീനുകള്‍ കണ്ടെത്തുന്നതിനുള്ള ജെനറ്റിക് ടെസ്റ്റിന് 2023 ഫെബ്രുവരിയില്‍ വിധേയയായിരുന്നു. സ്തനാര്‍ബുദ സാധ്യതയുള്ള ജീനുകള്‍ കണ്ടെത്താനുള്ള ബിആര്‍സിഎ ഉള്‍പ്പടെയുള്ള എല്ലാ ടെസ്റ്റിലും നെഗറ്റീവായിരുന്നു. ഒലീവിയയുടെ സഹോദരി സാറയ്ക്കും റിസൾട്ട് നെഗറ്റീവായിരുന്നു. അതേ ശീതകാലത്തില്‍ തന്നെ മാമോഗ്രാമിനും വിധേയയായി. എന്നാൽ രണ്ട് മാസത്തിന് ശേഷം സ്തനാര്‍ബുദം സ്ഥിരീകരിക്കുകയായിരുന്നു.

ALSO READ: നല്ല കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ രാജമൗലി പറഞ്ഞു തന്ന ടിപ്‌സ്; വെളിപ്പെടുത്തലുമായി ആലിയഭട്ട്

കഴിഞ്ഞ പത്ത് മാസത്തിനിടെ നാല് സര്‍ജറിക്ക് വിധേയയായി. നിരവധി ദിവസങ്ങള്‍ കട്ടിലില്‍ തന്നെ കഴിഞ്ഞു. കാന്‍സറിനെക്കുറിച്ചും കാന്‍സര്‍ ചികിത്സയെക്കുറിച്ചും ഹോര്‍മോണിനെക്കുറിച്ചുമെല്ലാം പ്രതീക്ഷിച്ചതിന് അപ്പുറം പഠിച്ചെന്നും അതിനിടയിൽ രണ്ട് തവണ മാത്രമാണ് കരഞ്ഞത് എന്നും ഇനി കരയാന്‍ സമയമില്ല എന്നാണ് വിചാരിക്കുന്നത് എന്നും ഒലീവിയ കുറിച്ചു.

താൻ ഭാഗ്യവതിയാണ് എന്നും രോ​ഗാവസ്ഥ പെട്ടെന്ന് തന്നെ കണ്ടെത്തിയതിനാൽ ചികിത്സയ്ക്കായി ഓപ്‌ഷനുകൾ ഉണ്ടായിരുന്നുവെന്നും ഒലീവിയ പറഞ്ഞു. സ്തനാര്‍ബുദം വരാനുള്ള സാധ്യത 37 ശതമാനമായിരുന്നു. തന്റെ രണ്ട് സ്തനങ്ങളില്‍ വളരെ പെട്ടെന്ന് വ്യാപിക്കുന്ന കാന്‍സറായ ലൂമിനല്‍ ബി ആണ് ഉണ്ടായിരുന്നത് എന്നും താരം വ്യക്തമാക്കി.

ALSO READ: ‘ഞങ്ങടെ കുഞ്ഞുമോളുടെ പുഞ്ചിരി സുരക്ഷിതമായി തിരിച്ച് തന്നു’, ടീച്ചറമ്മയെന്ന് കേരളം വെറുതെ വിളിക്കുന്നതല്ല, ടീച്ചര്‍ ജയിക്കും, ജയിക്കണം

രണ്ട് സ്തനങ്ങളും ബയോപ്‌സി കഴിഞ്ഞ് ഒരു മാസത്തിന് ശേഷം നീക്കം ചെയ്‌തെന്നും ഒലിവിയ അറിയിച്ചു. എല്ലാ സ്ത്രീകളും കാന്‍സര്‍ സാധ്യത പരിശോധിക്കണം എന്നും ഒലിവിയ കൂട്ടിച്ചേർത്തു. അതേസമയം പ്രതിസന്ധി ഘട്ടത്തില്‍ കരുത്തായി കൂടെ നിന്ന കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കുമെല്ലാം താരം നന്ദി പറയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News