ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്‌കിൻ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്‌കിൻ (87) അന്തരിച്ചു. ഏറെനാളായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന വില്യം ഫ്രീഡ്‌കിന്റെ അന്ത്യം തിങ്കളാഴ്ച ലോസ് ഏഞ്ചലസിലായിരുന്നു. യുഎസ് ചലച്ചിത്ര വ്യവസായത്തെ അടിസ്ഥാനപരമായി പുനർനിർമ്മിച്ച ഹോളിവുഡ് സംവിധായകരിൽ ഒരാളായിരുന്നു ഫ്രീഡ്കിൻ. ഓസ്കർ, ഗോൾഡൻ ഗ്ലോബ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ഫ്രീഡ്കിന് ലഭിച്ചിട്ടുണ്ട്.

also read: മണിപ്പൂര്‍ സംഘര്‍ഷം; പ്രധാനമന്ത്രിക്ക് കത്തയച്ച് മെയ്തെയ് വിഭാഗം
ഹോളിവുഡ് ക്ലാസിക് ഹൊറർ സിനിമയായ ‘ദി എക്സോർസിസ്റ്റ്’ ആണ് ഫ്രീഡ്കിന്റെ എക്കാലത്തെയും മികച്ച ചിത്രം. വാണിജ്യപരമായും നിരൂപകർക്കിടയിലും വലിയ വിജയമായിരുന്ന ചിത്രം ഒട്ടേറെ വിവാദങ്ങൾക്കും കാരണമായി .എക്സോർസിസ്റ്റ് 10 വിഭാഗത്തിലായി ഓസ്കറിന് നാമനിർദേശം ചെയ്യപ്പെടുകയും രണ്ട് പുരസ്കാരം സ്വന്തമാക്കുകയും ചെയ്തു.

1970 കളുടെ തുടക്കത്തിൽ “ദി ഫ്രഞ്ച് കണക്ഷൻ” എന്ന പോലീസ് നാടകത്തിലൂടെയാണ് ഫ്രീഡ്കിൻ സിനിമാ ലോകത്തേക്ക് എത്തിയത്. ജീൻ ഹാക്ക്മാൻ അഭിനയിച്ച ഈ ചിത്രം മികച്ച സംവിധായകനും ചിത്രത്തിനും ഉൾപ്പെടെ അഞ്ച് ഓസ്കാർ പുരസ്കാരങ്ങൾ അദ്ദേഹത്തിന് നേടിക്കൊടുത്തു.

also read: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 ; മൂന്നാം മത്സരം ഇന്ന്

കീഫർ സതർലാൻഡ് അഭിനയിച്ച ഫ്രീഡ്കിന്റെ അവസാന ചിത്രമായ “ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ” ഈ വർഷത്തെ വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News