ഹോളിവുഡിൽ പ്രതിസന്ധി നിലനിൽക്കെ ഈ വർഷത്തെ എമ്മി പുരസ്കാര പരിപാടി മാറ്റിവെച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ഓസ്‌കറിന് തുല്യമായ പ്രശസ്ത ടെലിവിഷൻ പുരസ്കാര ചടങ്ങാണ് എമ്മി. സെപ്റ്റംബറിൽ നടത്താൻ തീരുമാനിച്ചിരുന്ന പരിപാടി ജനുവരിയിലേക്ക് മാറ്റിവെച്ചതായി ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്തു.
നിർമ്മാതാക്കളും ഇവന്റുമായി ബന്ധപ്പെട്ട മറ്റുള്ളവരുമാണ് പരിപാടി മാറ്റിവെച്ചതായി അറിയിച്ചിരിക്കുന്നത്. എന്നാൽ ഇത് ഔദ്യോഗിക പ്രഖ്യാപനമല്ലെന്ന്, വെറൈറ്റി റിപ്പോർട്ട് ചെയ്യുന്നു. ഒപ്പം ഷോയുടെ പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Also Read: ആറ് മാസത്തിനുള്ളിൽ നാല് തവണ ‘ടെയിൽ സ്‌ട്രൈക്ക്; ഇൻഡിഗോ എയർലൈന് 30 ലക്ഷം രൂപ പിഴ
ഹോളിവുഡിലെ അഭിനേതാക്കളും എഴുത്തുകാരും നടത്തുന്ന പണിമുടക്ക് തുടരുകയാണ്. ചടങ്ങ് നടക്കുന്ന സമയത്തും സമരം തുടരുകയാണെങ്കിൽ താരങ്ങൾക്ക് എമ്മിയിൽ പങ്കെടുക്കാൻ കഴിയാതെ വരും. ഇത് പരിപാടിയെ ബാധിക്കുമെന്നതിനാലാണ് തീയതി മാറ്റിവെയ്ക്കുന്നത്. മാത്രമല്ല, അവതാരകർക്ക് വേണ്ടിയുള്ള സ്ക്രിപ്റ്റും മോണോലോഗും എഴുതുന്നവരും സമരത്തിൽ തന്നെയാണ്.
2001-ൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് അവസാനമായി എമ്മി ചടങ്ങ് മാറ്റിവെയ്ക്കുന്നത്. റിയാലിറ്റി-ഗെയിം ഷോകൾ പോലെയുള്ള പരിപാടികൾ ഒഴികെ എല്ലാ ഹോളിവുഡ് സിനിമകളുടെയും ടെലിവിഷൻ പ്രൊഡക്ഷനുകളുടെയും പ്രവർത്തനം നിലവിൽ നിർത്തിവെച്ചിരിക്കുകയാണ് യൂണിയൻ. ശമ്പളക്കുറവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഇൻഡസ്‌ട്രിയിൽ ഭീഷണിയാകുന്നതുമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് യൂണിയനുകൾ സമരത്തിലിരിക്കുന്നത്.
Also Read: പൃഥ്വിരാജിന്റെ ആ വാക്കുകള്‍ക്ക് മുന്നില്‍ തനിക്ക് മറുപടി ഇല്ലായിരുന്നുവെന്ന് സായ് കുമാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here