കുർബാന തർക്കം സമവായത്തിലേക്ക്; സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി

കുർബാന തർക്കം സമവായത്തിലേക്ക്. നാളെ സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി. ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന നടത്താനും തീരുമാനം. നാളുകളായുള്ള തർക്കത്തിന് ആണ് നീണ്ട ചർച്ചകൾക്കും പ്രധിഷേധങ്ങൾക്കും ഒടുവിൽ പരിഹാരം ആകുന്നതു. നാളെ സിനഡ് നിർദേശ പ്രകാരം ഏകീകൃത കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി പറഞ്ഞു.

Also Read: അയോദ്ധ്യ റെയിൽവേ സ്റ്റേഷൻ, രാമക്ഷേത്രം, ദില്ലി എയര്‍പോര്‍ട്ട്…; മോദി സർക്കാരിന്റെ നിർമാണ അഴിമതികൾ തുറന്നുകാട്ടി വി ശിവദാസൻ എംപി

ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും ഒരു കുർബാന ഏകീകൃത കുർബാന നടത്താനും തീരുമാനമായി. പ്രധിഷേധം ഉയർന്നാൽ വീണ്ടും ചർച്ചകൾ നടത്തി കുർബാന അർപ്പിക്കുമെന്നു അൽമായ മുന്നേറ്റ സമിതി ഭാരവാഹികൾ പറഞ്ഞു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലുമായി ചർച്ച നടത്തി. വിമതർക്ക് അന്ത്യശാസനം നൽകിക്കൊണ്ടുള്ള മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിന്റെ വീഡിയോ സന്ദേശത്തിനെതിരെ അലമായ മുന്നേറ്റ സമിതി രംഗത്തെത്തിയിരുന്നു.

Also Read: വിജ്ഞാന കേരളത്തിന് അഭിമാനം..! ഐ ക്യൂ എ ഏഷ്യ ചാപ്റ്റർ മേഖലയായി കേരളം

എന്നാൽ ആ വീഡിയോ കഴിഞ്ഞ സിനഡ് യോഗം ചേർന്നതിനു ശേഷം ചിത്രീകരിച്ചതാണെന്നും പുറത്തിറക്കിയത് വൈകിയാണെനും ബിഷപ് പറഞ്ഞതായി അൽമായ മുന്നേറ്റം പറഞ്ഞു. 35ൽ 34 രൂപതകളിലും ഏകീകൃതകുർബാന നടപ്പിലാക്കി കഴിഞ്ഞു. സഭയുടെ കേന്ദ്ര രൂപതയായ എറണാകുളം അങ്കമാലി അതിരൂപതയിൽ മാത്രമാണ് നടപ്പിലാക്കാതരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News