തിരുവല്ല ചാത്തങ്കരിയിൽ അഗ്നിബാധ മൂലം വീട്ടിലെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ചാത്തങ്കരി കോടിക്കൽ വീട്ടിൽ കെ.സി ഏബ്രഹാമിന്റെ വീട്ടുപകരണങ്ങളാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചയോടെ ആയിരുന്നു സംഭവം. വീട്ടിലെ ഊണു മുറിക്കുള്ളിൽ വലിയ ശബ്ദത്തോടെ തീ ആളിപടരുകയായിരുന്നു.
ALSO READ:മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി
ഫ്രിഡ്ജും സീലിംഗ് ഫാനും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ പാടെ കത്തി നശിച്ചു. ഒച്ചയും തീയും കേട്ട് ഉണർന്ന എബ്രഹാം ബഹളം വച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന എത്തും മുമ്പ് സമീപവാസികൾ ചേർന്ന് തീ അണക്കുകയായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
ALSO READ: നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here