മലപ്പുറത്ത് ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം

Home Guard

മലപ്പുറം: എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം. ഹോം ഗാർഡിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണനാണ് മർദ്ദനമേറ്റത്. എടവണ്ണപ്പാറ സ്വദേശി സജീം അലി എന്നയാളാണ് ഹോം ​ഗാർഡിനെ മർദിച്ചത്.

എന്താണ് ഹോം ​ഗാർഡിനെ മർദിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവ സമയത്ത് പ്രതി ലഹരിയിലായിരുന്നു എന്നും, പ്രതി ലഹരിക്ക് അടിമയായ വ്യക്തിയാണെന്നും പൊലീസ് പറഞ്ഞു.

Also Read: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതികള്‍ക്ക് 30 വര്‍ഷം തടവ്‌

അതേ സമയം, വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകൾ കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ് സ്കൂളും ഉൾപ്പടെ കത്തിനശിച്ചു.

രാവിലെ അഞ്ചുമണിയോടുകൂടിയാണ് തീപിടുത്തം സംഭവിച്ചത്. 40 വർഷത്തിലേറെ പഴക്കമുള്ള രണ്ടുനില കെട്ടിടമാണ് കത്തിനശിച്ചത്. പീരുമേട് കുമളി സ്റ്റേഷനുകളിൽ നിന്ന് ഫയർഫോഴ്സ് സംഘമെത്തി തീ അണയ്ക്കുവാൻ ശ്രമം ആരംഭിച്ചു.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രഥമിക നി​ഗമനം. ഇരുനില കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അഞ്ച് കടകളും, മുകളിലത്തെ നിലയിൽ കമ്പ്യൂട്ടർ സെൻ്ററും, ഡ്രൈവിംഗ് സ്കൂളുമാണുണ്ടായിരുന്നത്. കെട്ടടത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News