ഒട്ടുമിക്ക മലയാളികളുടെയും സ്വപ്നമാണ് സ്വന്തമായി ഒരു വീട്. സ്വപ്ന സാക്ഷാത്കാരത്തിനായി കൂടുതൽ പേരുടെയും ആശ്രയം ഭവൻ വായ്പ്പയാണ്. ദീർഘനാളത്തേക്കുള്ള വായ്പ എടുക്കേണ്ടി വരുന്നത് കൊണ്ട് വായ്പ തുക അടച്ച് തീർക്കാനും വർഷങ്ങളെടുക്കും. ഭവന വായ്പ പെട്ടെന്ന് അടച്ചുതീർക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Also read:ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ഒരു വര്‍ഷം വരെ കേടുകൂടാതെ ഇരിക്കും; സിംപിളായി വീട്ടില്‍ തയ്യാറാക്കാം
എക്സ്ട്ര ഇഎംഐ
അധിക ഇഎംഐ അടക്കുന്നത് വഴി തിരിച്ചടവിൽ വലിയ വ്യത്യാസം ഉണ്ടാക്കാൻ സാധിക്കും. ഉദാഹരണത്തിന് ഭവന വായ്പ 50 ലക്ഷമാണെങ്കിൽ 9 ശതമാനം പലിശ നിരക്കിൽ 25 വർഷത്തേക്ക് എടുക്കുകയാണെങ്കിൽ ഏകദേശം 44,986 രൂപ മാസം ഇഎംഐ ആയി അടക്കേണ്ടിവരും. എല്ലാ വർഷവും ഒരു ഇഎംഐ എങ്കിലും അധികം അടയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ വായ്പ കാലാവധി 25 വർഷത്തിൽനിന്നു 20 ആയി കുറയും.
ഇഎംഐ 10% കൂട്ടുക
എല്ലാ വർഷവും ഇഎംഐയുടെ എണ്ണം വർധിപ്പിക്കുന്നതിനോടൊപ്പം മാസം അടയ്ക്കുന്ന തുകയിൽ 10 % വർധനവ് വരുത്തുക. ഇങ്ങനെ ചെയ്താൽ 9.5–10 വർഷത്തിനുള്ളിൽ ഭവന വായ്പ പൂർണമായും അടച്ച് തീർക്കാൻ സാധിക്കും.
Also read:സംസ്ഥാനത്ത് ഒഴിവുള്ള എൻജിനിയറിങ് സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ
ഇഎംഐ തുക കൂട്ടുക
ഇഎംഐ തുക എല്ലാ വർഷവും 5 ശതമാനം കൂട്ടുക. എല്ലാ വർഷവും ഇഎംഐയിൽ ഉണ്ടാകുന്ന ചെറിയ വർധനവ് ലോൺ എളുപ്പം അടഞ്ഞുപോകുന്നതിനു സഹായിക്കും. ഇതിലൂടെ 25 വർഷം എന്ന നീണ്ട കാലയളവ് 13 വർഷമായി കുറയ്ക്കാൻ കഴിഞ്ഞേക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here