ഫെയ്‌സ് വാഷ് തീര്‍ന്നുപോയോ? മുട്ടയും തേനുമുണ്ടെങ്കില്‍ വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ഫെയ്‌സ് വാഷ്

മുട്ടയും തേനുമുണ്ടെങ്കില്‍ വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ ഫെയ്‌സ് വാഷ്. മുട്ടയുടെ മഞ്ഞയും, തേനും നന്നായി മിക്‌സ് ചെയ്ത് മുഖത്ത് ഇട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മുഖം മിനുസമുള്ളതാവുകയും വെട്ടിത്തിളങ്ങുകയും ചെയ്യും

കൂടാതെ രണ്ട് സ്പൂണ്‍ തൈരും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തിടുക. ഇത് മുഖത്തിട്ട് രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകിയാല്‍ മതി. എല്ലാ ചര്‍മ്മക്കാര്‍ക്കും അനുയോജ്യമായ ഫെയ്‌സ് വാഷാണിത്.

കാല്‍കപ്പ് തേന്‍, ഒന്നര ടേബിള്‍ സ്പൂണ്‍ കറുവാപട്ട പൊടിച്ചത്, രണ്ട് ടേബിള്‍ സ്പൂണ്‍ ജാതിക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തിടുന്നത് മുഖത്തുള്ള കരിവാളിപ്പ് മാറാനും മുഖത്തുള്ള കറുത്ത പാടുകള്‍ മാറാനും സഹായിക്കും.

പപ്പായ പേസ്റ്റാക്കി പാല്‍പ്പാട ചേര്‍ത്ത് മുഖത്ത് സ്ഥിരമായി ഇടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചര്‍മം മിനുസമുള്ളതാക്കി നിലനിര്‍ത്തുകയും ചെയ്യും. കൂടാതെ മുഖത്ത് ആവി പിടിയ്ക്കുന്നത് മുഖത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് മുഖത്തിന് ശുദ്ധവായു ലഭിക്കാന്‍ സഹായിക്കും. ഇത് മുഖ സൗന്ദര്യത്തിന് നല്ലതാണ്.

ഒലീവ് ഓയിലും, പഞ്ചസാരയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടുന്നതും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും മുഖം നല്ല മിനുസമുള്ളതാക്കി മാറ്റുകയും ചെയ്യും. തക്കാളിയും ,നാരങ്ങാനീരും പേസ്റ്റാക്കി മുഖത്തിടുന്നത് മുഖത്തിന്റെ നിറം നിലനിര്‍ത്താന്‍ സഹായിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News