നെയില്‍പോളിഷ് ഉപയോഗിക്കാത്തവര്‍ വളരെ കുറവാണ്. നെയില്‍പോളിഷ് ഇടുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അത് നഖത്തില്‍ നിന്നും നീക്കുന്നത്. എല്ലാവരും റിമൂവര്‍ കടയില്‍ നിന്നും വാങ്ങിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി വീട്ടില്‍വെച്ച് നെയില്‍പോളിഷ് റിമൂവ് ചെയ്യുന്നത് എങ്ങനെയെന്ന് നോക്കാം.
വിരല്‍ മുക്കാന്‍ പാകത്തിന് ചൂടാക്കിയ വെളിച്ചെണ്ണയില്‍, നഖം മുക്കിവെച്ചശേഷം ടൂത്ത്പിക്ക് കൊണ്ട് നെയില്‍പോളിഷ് നീക്കം ചെയ്യുക. ശേഷം, കോട്ടന്‍ തുണിയോ ടിഷ്യുപേപ്പറോ ഉപയോഗിച്ച് നഖം തുടച്ചുവൃത്തിയാക്കണം. വെളിച്ചെണ്ണപോലെ തന്നെ വിറ്റാമിന്‍ ഇ ഓയിലുകളും നെയില്‍പോളിഷ് റിമൂവറായി ഉപയോഗിക്കാം.
നന്നായി ഉണങ്ങിയ നെയില്‍പോളിഷിന് മുകളിലേക്ക് വീണ്ടും നെയില്‍പോളിഷ് ഇടുക. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം എളുപ്പത്തില്‍ നീക്കം ചെയ്യാം.
Also Read : ആരോഗ്യരംഗത്ത് പുതിയ വിപ്ലവം; കാൻസറിനെതിരെ വാക്സിൻ വികസിപ്പിച്ച് കമ്പനി, ആദ്യ ഘട്ട പരീക്ഷണം വിജയം
നെയില്‍പോളിഷ് കളയാന്‍ ഏറ്റവും എളുപ്പ വഴിയാണ് പെര്‍ഫ്യൂം. അതിനായി പെര്‍ഫ്യൂം കോട്ടന്‍ തുണിയില്‍ മുക്കി നെയില്‍പോളിഷ് ഇട്ട ഭാഗത്ത് തുടക്കാം. ഉടന്‍ തന്നെ ഒരു പേപ്പര്‍ടവ്വല്‍ ഉപയോഗിച്ച് തുടച്ചാല്‍ ആദ്യമുണ്ടായിരുന്ന നെയില്‍പോളിഷടക്കം നീക്കം ചെയ്യാം.
ടൂത്ത് പേസ്റ്റ് പല്ല് തേക്കാന്‍ മാത്രമല്ല നെയില്‍പോളിഷ് കളയാനും ഉപയോഗിക്കാം. കുറച്ച് ടൂത്ത്‌പേസ്റ്റും പകുതി നാരങ്ങയുടെ നീരും ചേര്‍ത്ത മിശ്രിതം നഖത്തില്‍ തേച്ചുപിടിപ്പിച്ചശേഷം ബ്രഷുപയോഗിച്ച് ഉരച്ചുകഴുകണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here