സ്ഥിരം ശൈലി ഒന്ന് മാറ്റിപിടിച്ചാലോ..! ചിക്കൻ വയ്ക്കാം ഇനി വ്യത്യസ്തമായി

വീട്ടിൽ കൊച്ചിയിറച്ചി വാങ്ങിയാൽ എന്നും സ്ഥിരം ശൈലിയിൽ ചിക്കൻ കരയുണ്ടാക്കി മടുത്തോ. ആർക്കും ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു വ്യത്യസ്തമായ ചിക്കൻ കറി പരീക്ഷിച്ചുനോക്കിയാലോ. കുരുമുളകുണ്ടെങ്കിൽ എളുപ്പത്തിൽ ഒരു പേപ്പർ ചിക്കൻ വീട്ടിൽ തന്നെ ഉണ്ടാക്കാം.

Also Read: ‘സിനിമയിൽ ഓക്കേ’, ജീവിതത്തിലായിരുന്നെങ്കിൽ സുഹൃത്തിനെ രക്ഷിക്കാൻ കുഴിയിൽ ഇറങ്ങുമോ? ദീപക് പറമ്പോലിന്റെ മറുപടി

ആവശ്യമായ ചേരുവകൾ

ചിക്കന്‍ – 1 kg
കുരുമുളകുപൊടി – 2¼ ടേബിള്‍സ്പൂണ്‍
നാരങ്ങാനീര് – 1 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
തക്കാളി – 1 എണ്ണം
ഇഞ്ചി – 2 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 6 അല്ലി
കറിവേപ്പില – 2 ഇതള്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – ½ ടീസ്പൂണ്‍
ഗരംമസാല – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
വെള്ളം – ½ കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

Also Read: ‘നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പേര് സവർക്കറിനൊപ്പം കൂട്ടികെട്ടേണ്ട’; രൺദീപ് ഹൂഡയ്ക്കെതിരെ നേതാജിയുടെ അനന്തരവൻ

പാകം ചെയ്യേണ്ട വിധം

കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് എന്നിവ നന്നായി യോജിപ്പിച്ച് കോഴിയിറച്ചിയില്‍ പുരട്ടി കുറഞ്ഞത്‌ ½ മണിക്കൂര്‍ വയ്ക്കുക.
സവാള, തക്കാളി, ഇഞ്ചി, വെളുത്തുള്ളി, എന്നിവ ചെറുതായി അരിയുക. പാനില്‍ 3 ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, ഇഞ്ചി, സവാള, ഉപ്പ് എന്നിവ ഓരോന്നായി ചേര്‍ത്ത് മീഡിയം തീയില്‍ വഴറ്റുക. ഇവ ഗോള്‍ഡന്‍ നിറമാകുമ്പോള്‍ തീ കുറച്ച് മല്ലിപൊടിയും (1 ടേബിള്‍സ്പൂണ്‍), ഗരംമസാലയും (1 ടീസ്പൂണ്‍) ചേര്‍ത്ത് 1 മിനിറ്റ് ഇളക്കുക.

ഇതിലേയ്ക്ക് കോഴിയിറച്ചി, കറിവേപ്പില, തക്കാളി, എന്നിവ ചേര്‍ത്ത് 5 മിനിറ്റ് നേരം നല്ല തീയില്‍ ഇടവിട്ട്‌ ഇളക്കുക. പിന്നീട് ½ കപ്പ്‌ വെള്ളം ചേര്‍ത്ത് അടച്ച് വച്ച് വേവിക്കുക. (തിളക്കാന്‍ തുടങ്ങുമ്പോള്‍ തീ കുറയ്ക്കുക) വെന്തതിനുശേഷം അല്പനേരം അടപ്പ് തുറന്ന് വച്ച് ഗ്രേവി കുറുകുന്ന വരെ ഇടവിട്ട് ഇളക്കുക (കരിയാതെ സൂക്ഷിക്കുക). ഇതിലേക്ക് ¼ ടേബിള്‍സ്പൂണ്‍ കുരുമുളകുപൊടി ചേര്‍ത്ത് യോജിപ്പിച്ച് തീ അണയ്ക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News