വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ; താരന്‍ മാറും ദിവസങ്ങള്‍ക്കുള്ളില്‍

താരന്‍ മാറാന്‍ പല പൊടിക്കൈകളും പരീക്ഷിച്ചിട്ടുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ പൂര്‍ണമായും താരനെ അകറ്റാന്‍ നമുക്ക് കഴിയാറില്ല. വെളിച്ചെണ്ണ ഉപയോഗിച്ചാല്‍ ഒരു പരിധി വരെ താരന്‍ മാറ്റാന്‍ കഴിയും.

ബേക്കിംഗ് സോഡാ

താരനെ ഇല്ലാതാക്കാനും അതിലുടെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കാനും അത്യുത്തമമാണ് ബേക്കിംഗ് സോഡാ. ആകെ വേണ്ടത് 2-3 ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡാ മാത്രം. അതില്‍ കുറച്ചു വെള്ളo ചേര്‍ത്ത് നന്നായി ഇളക്കി കുഴമ്പ് പരുവത്തിലാക്കി തലയോട്ടിയില്‍ 15 മിനിറ്റ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഏതെങ്കിലും മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് ആഴ്ച്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകും

 ഒലിവ്/വെളിച്ചെണ്ണ

ഒലിവെണ്ണയും വെളിച്ചെണ്ണയും ഫങ്കസ് ഇല്ലാതാകാന്‍ സഹായിക്കും. ഇതില്‍ ഏതെങ്കിലും എണ്ണ 10സെക്കന്റ് ചൂടാക്കിയ ശേഷം തലയില്‍ പുരട്ടുക. ഇതും ആഴ്ചയില്‍ രണ്ടു തവണ ചെയ്താല്‍ മതിയാകുo

Also Read : ഒരു വെറൈറ്റി പിറന്നാൾ ആഘോഷം; സ്‌കൈ ഡൈവിങ് ചെയ്ത് 102 കാരിയായ മുത്തശ്ശി

കറ്റാര്‍വാഴ

കറ്റാര്‍വാഴ ജെല്‍ തലയില്‍ പുരട്ടിയാല്‍ താരനും പോകും അതുമൂലം ഉണ്ടാകും ചൊറിച്ചിലടക്കമുള്ള പ്രശ്‌നങ്ങളും പോകും. വീട്ടില്‍ കറ്റാര്‍വാഴ ഉണ്ടെങ്കില്‍ അതിന്റെ ഒരു കയ്യെടുത്തു അതിലെ ജെല്‍ എടുത്തു ഉപയോഗിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News