താരന്റെ ശല്യം സഹിക്കാന്‍ പറ്റുന്നില്ലേ ? ഇത് മാത്രം പരീക്ഷിച്ചാല്‍ മതി, ഫലം ഉറപ്പ്

താരനെകൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. എത്ര ഷാംപു മാറി മാറി ഉപയോഗിച്ചാലും മരുന്നുകള്‍ പരീക്ഷിച്ചാലും താരന്‍ മാറാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. എന്നാല്‍ താരന്‍ മാറാന്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മാത്രം മതി.

ബേക്കിംഗ് സോഡ

തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക. ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഉപ്പ്

ഉപ്പ് തലയില്‍ വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.

മൗത്ത് വാഷ്

ആദ്യം മുടി പതിവ് ഷാംപൂ ഉപയോഗിച്ച് കഴുകുക. തുടര്‍ന്ന് ആല്‍ക്കഹോള്‍ അടങ്ങിയ മൗത്ത്വാഷ് ഉപയോഗിച്ച് മുടി കഴുകുക. ഉപ്പ് തലയില്‍ അല്‍പം ഉപ്പ് വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്‌ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക. ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം.

വെളുത്തുള്ളി

വെളുത്തുള്ളി താരന്‍ അകറ്റാന്‍ ഫലപ്രദമാണ്. ഇതിലെ ആന്റി ഫംഗല്‍ ഘടകങ്ങള്‍ താരനെ ചെറുക്കും. വെളുത്തുള്ളിയുടെ ദുര്‍ഗന്ധം അകറ്റാന്‍ ചതച്ച വെളുത്തുള്ളിയില്‍ തേന്‍ ചേര്‍ക്കാം. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പായി ഇത് നന്നായി തലയില്‍ തേച്ച് പിടിപ്പിക്കുക. പത്ത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ.്

ആവണക്കെണ്ണ

ആവണക്കെണ്ണ അല്‍പം ചൂടാക്കി ഇത് തലയില്‍ നല്ലതു പോലെ മസ്സാജ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് തേച്ച് പിടിപ്പിച്ച ശേഷം അല്‍പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് വേണം കഴുകിക്കളയാന്‍.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News