കുടവയറാണോ പ്രശ്‌നം? ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് കുടവയര്‍. നിലവിലെ ജീവിത സാഹചര്യങ്ങളില്‍ കഠിനമായ ഓഫീസ് ജോലികഴിഞ്ഞ് ആര്‍ക്കും കൃത്യമായ വ്യായമാം ചെയ്യാന്‍ സാധിക്കുന്നുമില്ല. ഒന്ന് കഷ്ടപ്പെട്ടാല്‍ കുടവയറൊക്കെ എളുപ്പം മാറ്റാന്‍ കഴിയും.

എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ എല്ലാവരും അനാരോഗ്യകരമായ ഡയറ്റുകള്‍ പരിശീലിക്കുക, ഭക്ഷണം കഴിക്കാതിരിക്കുക തുടങ്ങിയ പ്രവണതകളും കണ്ടുവരുന്നു. അഴകൊത്ത വയര്‍ ഏതൊരാളിന്റെയും സ്വപ്നമാണ്. അതിനാല്‍ മരുന്നുകള്‍ ഇല്ലാതെ തന്നെ വയര്‍ കുറയ്ക്കാന്‍ നല്ല നാടന്‍ എളുപ്പവഴികളുണ്ട്.

Also Read : പത്ത് മിനുട്ട് മതി, കുക്കറിലുണ്ടാക്കാം കിടിലന്‍ ചെമ്മീന്‍ ബിരിയാണി

ദിവസവും ഏഴെട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക. ഇത് വയറ്റില കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. ശരീരത്തിലെ വിഷാംശം ഇതുവഴി പുറന്തള്ളിപ്പോകുന്നതോടെ അപചയപ്രക്രിയ ശരിയായി നടക്കുകയും ചെയ്യും. ഉപ്പു കുറയ്ക്കുക. ഇതിനു പകരം മറ്റു മസാലകളോ ഔഷധസസ്യങ്ങളോ ഉപയോഗിക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും. വയറ്റിലെ കൊഴുപ്പു കൂടുകയും ചെയ്യും.

മധുരത്തിനു പകരം തേനുപയോഗിക്കുക.മധുരം അടിവയറ്റിലെ കൊഴുപ്പും തടിയും കൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാന്‍ ഭക്ഷണത്തില്‍ കറുവാപ്പട്ട ഉള്‍പ്പെടുത്തുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. ശരീരത്തിന് നല്ല ഫാറ്റ് ആവശ്യമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പിനെ അകറ്റാന്‍ അത്യാവശ്യവും.

Also Read : പത്ത് മിനുട്ട് മതി, കുക്കറിലുണ്ടാക്കാം കിടിലന്‍ ചെമ്മീന്‍ ബിരിയാണി

നട്സ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഇതിനു സഹായിക്കും. ബട്ടര്‍ ഫ്രൂട്ട് അഥവാ അവോക്കാഡോ നല്ല കൊഴുപ്പിന്റെ ഉറവിടമാണ്. ഇത് വയറ്റില്‍ അടിഞ്ഞു കൂടുന്ന ചീത്ത കൊഴുപ്പു പുറന്തള്ളാന്‍ സഹായിക്കും. വിശപ്പറിയാതിരിക്കാനും ഇതു നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News