വെറും രണ്ട് ദിവസത്തിനുള്ളില്‍ മുഖത്തെ കറുത്ത പാടുകള്‍ മാറും; ഇതാ ഒരു എളുപ്പവഴി

ഇന്ന് സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരുവും മുഖത്തെ കറുന്ന പാടുകളും. പലകരം ക്രീമുകള്‍ ഉപയോഗിച്ചാലും മുഖത്തെ കറുത്ത പാടുകള്‍ പെട്ടന്ന് മാറാറില്ല. എന്നാല്‍ ചില പൊടിക്കൈകള്‍ പരീക്ഷിച്ചാല്‍ മുഖക്കുരുവും മുഖത്തെ കറഖുത്ത പാടുകളും വളരെ വേഗം തന്നെ മാറും.

മുഖത്ത് ദിവസവും കറ്റാര്‍വാഴ പുരട്ടുന്നത് മുഖത്തെ കറുത്ത പാടുകള്‍ കുറക്കുവാന്‍ സാധിക്കും. കറ്റാര്‍വാഴ ജെല്‍ മുഖക്കുരുവിലും അതിന്റെ പാടുകളിലുമെല്ലാം പുരട്ടാം. 30 മിനിറ്റിന് ശേഷം കഴുകി കളയാം.

മഞ്ഞള്‍ പായ്ക്ക് പുരട്ടുന്നത് സൂര്യാഘാതത്തില്‍നിന്നും ചര്‍മത്തെ സംരക്ഷിക്കുകയും കറുത്ത പാടുകള്‍ കുറക്കുംകയും ചെയ്യും.

Also Read : ഒരുപിടി അവല്‍ മതി, ഇഡലി സോഫ്റ്റാകാന്‍ ഒരു ഈസി ട്രിക്ക്

ഒരു ടീസ്പൂണ്‍ കടലമാവും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം. 20 മിനിറ്റിന് ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ വരെ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ കറുത്ത പാടുകള്‍ മാറാന്‍ സഹായിക്കും.

കാച്ചാത്ത പാലില്‍ മെലാനിന്റെ ഉല്‍പാദനത്തെ കുറയ്ക്കുവാനും ചര്‍മത്തിലെ ചൊറിച്ചിലും പൊള്ളലും ശമിപ്പിക്കുവാനും ഇരുണ്ട പാടുകള്‍ കുറയ്ക്കുവാനും സഹായിക്കും.

മുഖക്കുരുവും ചര്‍മത്തിന്മേലുള്ള കറുത്ത പാട് മാറ്റാനും ചന്ദനം വളരം ഫലപ്രദമാണ്.

രണ്ട് ടീസ്പൂണ്‍ തൈരും ഒരു ടീസ്പൂണ്‍ അരിപ്പൊടിയും മിശ്രിതമാക്കുക. ശേഷം ഇതിലേയ്ക്ക് ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. വരണ്ട ചര്‍മ്മം ഉള്ളവര്‍ക്ക് വെള്ളിച്ചെണ്ണയും ചേര്‍ക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News