മുഖക്കുരു വന്ന പാടുകള്‍ മാറണോ ? ഇതൊന്ന് പരീക്ഷിച്ചുനോക്കൂ

നമ്മളില്‍ പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്‌നമാണ് മുഖക്കുരു. എത്രയൊക്കെ ക്രീമുകള്‍ ഉപയോഗിച്ചാലും മുഖക്കുരു വന്ന പാടുകള്‍ മാറുവാന്‍ പാടാണ്. മുഖക്കുരു മാറിയാലും അതിന്റെ പാടുകള്‍ മാറിക്കിട്ടാനും പലരും പലവഴികളും പരീക്ഷിക്കാറുണ്ട്.

എല്ലാ വഴിയും ആലോചിച്ച് പരാജയപ്പെട്ടെങ്കില്‍ താഴെ പറയുന്ന പാരമ്പര്യ മരുന്ന് ഒന്നു പരീക്ഷിച്ചു നോക്കൂ. 20 ഗ്രാം കറിവേപ്പിലയും 20 ഗ്രാം കസ്തൂരിമഞ്ഞളും 20 ഗ്രാം കസ്‌കസും സമംചേര്‍ത്ത് ഒരു ചെറുനാരങ്ങയും ചേര്‍ത്ത് കറിവേപ്പില ആദ്യം നന്നായി അരച്ചെടുക്കണം.

ഇതോടൊപ്പം കസ്തൂരി മഞ്ഞള്‍ പൊടിച്ചതും കസ്‌കസും ചേര്‍ത്ത് ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് നല്ലവണ്ണം കുഴച്ച് രാവിലെ മുഖത്തു തേക്കുക രണ്ടു മണിക്കൂര്‍ കഴിഞ്ഞു ചൂടുവെള്ളം ഉപയോഗിച്ച് മുഖം കഴുകുക. ഇത് 48 ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മുഖത്തെ പാടുകള്‍ തീരെ മാഞ്ഞു പോകും.

ഇത് മുഖത്തു പുരട്ടിയാല്‍ മുഖക്കുരു ശല്യം ഉണ്ടാകില്ല. വന്നതു പോകുകയും ഉണ്ടായ കുഴികള്‍ നികന്നു വരുകയും ചെയ്യും. കൈമുട്ടില്‍ ഉണ്ടാകുന്ന കറുത്ത പാടുകള്‍ക്കും ഇത് ഉത്തമ പ്രതിവിധിയാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News