മായമുണ്ടോ എന്ന ഭയം വേണ്ട; വീട്ടിൽ തന്നെയുണ്ടാക്കാം ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ ഒരു പരിധിയിൽ കവിഞ്ഞു സോസ് കഴിച്ചാൽ ഇതൊക്കെ മായം ചേർത്തതല്ലേ എന്ന ഭയമാവും മുൻപിൽ. ഇനി മായം ചേർത്ത സോസ് വിഷമിച്ചു കഴിക്കണ്ട. വീട്ടിൽ തന്നെ ഒരു ടൊമാറ്റോ സോസ് പരീക്ഷിച്ചുനോക്കിയാലോ.

Also Read: നിങ്ങളുടെ ചര്‍മ്മവും തിളക്കം ആഗ്രഹിക്കുന്നില്ലേ… എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

ആവശ്യമായ ചേരുവകൾ

തക്കാളി -1 കിലോ
വിനാഗിരി -1/3 കപ്പ്
പഞ്ചസാര -1/2 കപ്പ്
പച്ചമുളക് -4
ഉപ്പ് -പാകത്തിനു
ഏലക്കാ -4
ഗ്രാമ്പൂ-5
കറുവപട്ട -1 മീഡിയം കഷണം
പെരുംജീരകം -1/2 റ്റീസ്പൂണ്‍
ജീരകം -1/2 റ്റീസ്പൂണ്‍
ഇഞ്ചി വെള്ളുതുള്ളി പേസ്റ്റ് -1.5 റ്റീസ്പൂണ്‍
സവാള -1

പാകം ചെയ്യേണ്ട വിധം

തക്കാളി കഴുകി വൃത്തിയാക്കി എടുക്കണം.ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കണം. ശേഷം വെള്ളം നന്നായി തിളച്ച് തക്കാളിയുടെ തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ അണക്കാം. ശേഷം തക്കാളി നല്ല തണുത്ത വെള്ളതില്‍ ഇട്ടുവെക്കുക.ചൂട് നന്നായി പോയതിന് ശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞെടുക്കണം.പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കിയെടുക്കാം.

Also Read: എന്റെ കല്ല്യാണം കഴിഞ്ഞു, വരന്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ക്യാപ്റ്റനായ പ്രശാന്ത്; വെളിപ്പെടുത്തലുമായി നടി ലെന

ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്,സവാള, ഏലക്ക,പെരുംജീരകം,ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുതുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.അടികട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് ശേഷം തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കണം. തുടര്‍ന്ന് ഉണ്ടാക്കി വെച്ചിരിക്കുന്ന കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കണം.

നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി ,പഞ്ചസാര ,പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ചശേഷം നന്നായി കുറുകുന്നത് വരെ ഇളക്കിക്കൊടുക്കുക.ശേഷം കിഴിയെടുത്ത് തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക. ആ സമയം നന്നാായി ഇളക്കി കൊടുക്കണം. 25 മിനിറ്റിനു ശേഷം തീ അണക്കാം. തണുത്ത ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News