മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍.ബീരേന്‍ സിംഗ് രാജിവെയ്ക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ച സര്‍വകക്ഷിയോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍. പ്രധാനമന്ത്രിയുടെ മൗനം ദൗര്‍ഭാഗ്യകരമെന്നും പ്രതിപക്ഷം ആരോപിച്ചു. മണിപ്പൂര്‍ കത്തുമ്പോള്‍ കേന്ദ്രം നടപടിയെടുക്കാന്‍ വൈകിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
മണിപ്പുര്‍ വംശീയ കലാപം തുടങ്ങി 26 ദിവസം കഴിഞ്ഞാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാനത്തെത്തിയത്. സംഘര്‍ഷം രണ്ട് മാസത്തോട് അടുക്കുമ്പോഴും പ്രധാനമന്ത്രി മൗനം തുടരുന്നത് ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ജനങ്ങള്‍ വിശ്വസിക്കാത്ത മുഖ്യമന്ത്രി എന്‍.ബീരേന്‍ സിംഗിനെ മാറ്റണം. സര്‍വകക്ഷി സംഘത്തെ ഉടന്‍ മണിപ്പൂരിലേക്ക് അയക്കണം. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ പ്രതിപക്ഷം മുന്നോട്ടുവെച്ച ഈ നിര്‍ദേശങ്ങളോട് കൃത്യമായി അമിത് ഷാ പ്രതികരിച്ചില്ലെന്ന് ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.
നിര്‍ദേശങ്ങളെല്ലാം പരിശോധിച്ച് വൈകാതെ നടപടിയുണ്ടാകുമെന്ന് അമിത് ഷാ മറുപടി നല്‍കി. സിപിഐയെ സര്‍വകക്ഷി യോഗത്തിലേക്ക് വിളിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നും ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പി.സന്തോഷ് കുമാര്‍ എംപി പാര്‍ലമെന്റ് അനക്‌സിലെത്തി യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങി. അതേസമയം മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുകയാണ്. എന്‍ജിനീയറിംഗ് ആന്‍ഡ് കണ്‍സ്യൂമര്‍ അഫയേഴ്സ് മന്ത്രി എല്‍.സുസിന്ദ്രോ മെയ്‌തേയിയുടെ രണ്ട് ഗോഡൗണുകള്‍ക്ക് അക്രമിസംഘം തീവെച്ചു. കുക്കി സംഘടനകള്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധവും സംഘടിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here