കര്‍ണാടകത്തിനും കേന്ദ്രത്തിന്റെ വെട്ട്; കന്നഡിഗരെ അപമാനിച്ചെന്ന് സിദ്ധരാമയ്യ

രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ കര്‍ണാടകത്തിന്റെ നിശ്ചയദൃശ്യത്തിനും അനുമതി നല്‍കാതെ കേന്ദ്രം. കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും കേരളത്തിനെ ഒഴിവാക്കിയതിന് പിന്നാലെയാണിത്.

ALSO READ:  കേള്‍വി-കാഴ്ച പരിമിതിക്കാർക്ക് തിയേറ്ററുകളിൽ സൗകര്യങ്ങൾ ഏർപ്പെടുത്തണം: കേന്ദ്ര സർക്കാർ

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മാതൃകകള്‍ ആഭ്യന്തരമന്ത്രാലയം തള്ളിയെന്നും ഇത് കന്നഡികരെ അപമാനിക്കുന്ന പ്രവര്‍ത്തിയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. സംസ്ഥാനത്തിന്റെ ചരിത്രവും വികസവും വിഷയമാക്കിയുള്ള മാതൃകകളും ആഭ്യന്തരമന്ത്രാലയം തള്ളിയതില്‍ ഉള്‍പ്പെടും.

ALSO READ: അതിരപ്പള്ളിയില്‍ 13 ഗ്രാം എം ഡി എം എയുമായി രണ്ട് പേര്‍ എക്‌സൈസ് പിടിയില്‍

ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയ മാതൃക ആദ്യം ഒഴിവാക്കിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രാലയം ഉള്‍പ്പെടുത്തിയിരുന്നു. പ്രതിഷേധം ശക്തായതിനെ തുടര്‍ന്നായിരുന്നു ഇത്. വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ വിഷയങ്ങളില്‍ കേരളം സമര്‍പ്പിച്ച മാതൃകകളാണ് ആദ്യം തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News