ഹോംനേഴ്സിന്റെ സേവനം കൃത്യമായി ലഭിച്ചില്ല, ഏജൻസിക്ക് പിഴവിധിച്ച് ഉപഭോക്തൃ കോടതി

പണം സ്വീകരിച്ച് ഹോം നേഴ്സിംഗ് സേവനം വേണ്ടവിധത്തിൽ നൽകാത്ത ഏജൻസിക്ക് 13500 രൂപ പിഴ ചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. ഫോർട്ട് കൊച്ചി സ്വദേശിനിയായ ഡോക്ടർ റീന റോസി നെൽസൺ സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ അധ്യക്ഷൻ ഡിബി ബിനു മെമ്പർമാരായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

Also read: ഒറ്റ ദിവസം കൊണ്ട് റെക്കോര്‍ഡ് പരിശോധന; ഭക്ഷ്യ സുരക്ഷാ വകുപ്പ് അടപ്പിച്ചത് 25 സ്ഥാപനങ്ങൾ

2022 ഫെബ്രുവരി മാസത്തിലാണ് പരാതിക്കാരി കൊച്ചി മഞ്ഞുമ്മലിൽ പ്രവർത്തിക്കുന്ന പ്രഗതി ഹോംനേഴ്സിംഗ് സൊലൂഷൻസ് എന്ന സ്ഥാപനത്തെ ഹോം നേഴ്സിന്റെ സേവനത്തിനായി സമീപിച്ചത്. പരാതിക്കാരിയിൽ നിന്നും 9000 രൂപ ഫീസ് ഈടാക്കിയ ശേഷം സേവനം നൽകാതെ കബളിപ്പിക്കുകയായിരുന്നു എന്ന് കണ്ടെത്തിയതിനാലാണ് പിഴ വിധിച്ചത്. പിഴ തുക 30 ദിവസത്തിനകം ഹോം നഴ്സിംഗ് ഏജൻസി പരാതിക്കാരിക്ക് നൽകാനും ഉത്തരവിലുണ്ട്.

Also read: ഐഎൻഎസ് വിക്രാന്തിൽ നാവികന്‍ തൂങ്ങിമരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News