അരിയിലും ഗോതമ്പിലുമൊക്കെ പ്രാണികൾ കയറിയോ…? ചെറിയ ചില പൊടിക്കൈകൾ കൊണ്ട് പ്രാണികളെ തുരത്താം

Insects in grains

വീട്ടിൽ അരിയിലും ധാന്യങ്ങളിലുമൊക്കെ ചെറു പ്രാണികൾ കയറുന്നത് സാധാരണമാണ്. പല വഴികളും രാസവസ്തുക്കളും പോലും ഇത് തരണം ചെയ്യാൻ ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ അത് തീർത്തും അനാരോഗ്യകരവും ഫലപ്രദമല്ലാത്തതും ആണ്. എന്നാൽ ഇതൊന്നുമില്ലാതെ വീട്ടിൽ തന്നെയുള്ള ചില പൊടിക്കൈകൾ ഉപയോഗിച്ച് നമുക്ക് ഈ പ്രാണികളെ തുരത്തിയോടിക്കാം.

Also Read: പുതിയ ഫോൺ വാങ്ങിയതിന്റെ ‘സമോസ’ പാർട്ടി നടത്തിയില്ല; 16 വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി സുഹൃത്തുക്കൾ

അതിൽ ആദ്യത്തേത് കാരവിത്തുകളാണ്. അരിപ്പാത്രത്തിൽ കുറച്ച് കാരവിത്തുകൾ വച്ചാൽ പ്രാണികൾ അധികം അരിയിൽ കടക്കില്ല. വെളുത്തുള്ളി അല്ലി അരി പാത്രത്തിൽ വയ്ക്കുന്നത് അവയിൽ നിന്ന് പുറപ്പെടുന്ന മണം കാരണം പ്രാണികളെ അകറ്റി നിർത്താൻ സഹായിക്കും. വെളുത്തുള്ളിയുടെ സാന്നിധ്യം അരിയിൽ പ്രാണികൾ മുട്ടയിടുന്നതും തടയും. കീടങ്ങളെ അകറ്റാൻ ഉണക്കമുളകും ഫലപ്രദമാണ്. അരിയുടെയോ ധാന്യങ്ങളുടെയോ ഓരോ പാളിയിലും നിങ്ങൾ നാലോ അഞ്ചോ ഉണങ്ങിയ ചുവന്ന മുളക് ഇടുകയാണെങ്കിൽ, ഗോതമ്പിലോ അരിയിലോ പയറുവർഗങ്ങളിലോ പ്രാണികളോ ലാർവകളോ കാണില്ല.

Also Read: റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ച് സ്ത്രീ മരിച്ചു

ഒരു പാത്രത്തിൽ അരി സൂക്ഷിക്കുമ്പോൾ ഏകദേശം 10 മുതൽ 15 ഗ്രാമ്പൂ വരെ അതിൽ ചേർക്കുന്നതും പ്രാണികളെ ഒഴിവാക്കാൻ സഹായിക്കുന്നു. കൂടാതെ, തീപ്പെട്ടിക്കോലുകൾ പാത്രത്തിൽ വയ്ക്കുന്നത് പ്രാണികളെ അരിയിൽ നിന്ന് അകറ്റാൻ സഹായിക്കുന്നു. തീപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന സൾഫർ പ്രാണികൾക്ക് സഹിക്കാൻ കഴിയാത്തതാണ് ഇതിനു കാരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News