പനി വന്നു മാറിയാല്‍ ചുമ മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്.ഇത് ഒരുമാസം വരെ നീണ്ടുനില്‍ക്കുകയും ചെയ്യുന്നു.എച്ച്1എന്‍1, കോവിഡ് വൈറസ് പോലുള്ളവ കൊണ്ട് വരുന്ന വൈറല്‍ ഇന്‍ഫെക്ഷനില്‍ നിന്നുണ്ടാകുന്ന അലര്‍ജി കാരണമാണ് ഈ ചുമ വരുന്നത്. അതുകൊണ്ട് തന്നെ ആന്റിബയോട്ടിക്സ് കഴിച്ചാലും ഇത് മാറണമെന്നില്ല.പലര്‍ക്കും ഈ ചുമയ്ക്കൊപ്പം മൂക്കടപ്പും ശ്വസനസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാറുണ്ട്.
ALSO READഏഷ്യകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക മത്സരം
ഇത്തരം പ്രശ്നം വന്നാല്‍ പൂര്‍ണമായും വിശ്രമിയ്ക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ജിഞ്ചര്‍ ടീ കഴിക്കുന്നത് നല്ല പരിഹാരമാണ്. അതുപോലെ പനിക്കൂര്‍ക്കയില ചതച്ച് കഴിയ്ക്കുന്നത് നല്ലതാണ്. ചുക്കുകാപ്പി കഴിക്കുന്നതും ചുമ മാറാന്‍ ഏറെ സഹായകമാണ്.
ALSO READമധ്യപ്രദേശിലെ ക്രിസ്ത്യൻ പള്ളികളിൽ കടന്നുകയറി തീവ്രഹിന്ദുത്വ വാദികൾ കാവിക്കൊടി സ്ഥാപിച്ചു
കുട്ടികള്‍ക്കാണെങ്കില്‍ വെളിച്ചെണ്ണ അല്‍പം ചൂടാക്കി ഇതില്‍ പച്ചക്കര്‍പ്പൂരം ചേര്‍ത്ത് അലിയിച്ച് ഇത് ചെറുചൂടോടെ കുട്ടികളുടെ മൂക്കിന്റെ ഇരുവശത്തും പുരട്ടിക്കൊടുക്കുക. ഇത് അസ്വസ്ഥതകളും മൂക്കടപ്പുമെല്ലാം മാറാന്‍ നല്ലതാണ്. ഇത് മുതിര്‍ന്നവര്‍ക്കും ചെയ്യാം.മഞ്ഞള്‍പ്പൊടിയും ചുക്കുപൊടിയും തേനില്‍ ചാലിച്ച് കഴിയ്ക്കുന്നതും ചുമ കുറയാന്‍ നല്ലതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here