രാവിലെ എഴുനേല്‍ക്കുമ്പോള്‍ നമ്മളില്‍ പലര്‍ക്കും തൊണ്ടയ്ക്ക് ഒരു വേദനയും ശബ്ദം കുറച്ച് അടഞ്ഞിരിക്കുന്നതായും തോന്നാറുണ്ട്. രാവിലെ എഴുനേല്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഉമിനീര് പോലും ഇറക്കാന്‍ പറ്റാത്ത അത്രയും വേദന ചിലര്‍ക്ക് അനുഭവപ്പെടാറുണ്ട്.
എന്നാല്‍ രാത്രിയില്‍ കിടക്കുന്നതിന് മുന്‍പും രാവിലെ എഴുനേല്‍ക്കുമ്പോഴും നല്ല ചൂട് വെള്ളം കുടിക്കുന്നത് ശീലമാക്കിയാല്‍ ഈ പ്രശ്‌നത്തില്‍ നിന്നും ഒരു പരിധി വരെ നമുക്ക് ആശ്വാസം നേടാന്‍ കഴിയും. ഇപ്പോഴത്തെ കാലാവസ്ഥ അനുസരിച്ച് ഉച്ചയ്ക്ക് നല്ല വെയിലും ചൂടും രാത്രിയില്‍ തണുപ്പുമാണ്.
ഉച്ചയ്ക്ക് നല്ല വെയില് കൊണ്ടിട്ട് നല്ല തണുത്ത വെള്ളം കുടിക്കുമ്പോഴാണ് കൂടുതലായും ഇത്തരത്തില്‍ നമുക്ക് തൊണ്ടവേദന അനുഭവപ്പെടാറുള്ളത്. ഇങ്ങനെ കാലാവസ്ഥ മാറുന്നതുകൊണ്ട് നമുക്കുണ്ടാകുന്ന തൊണ്ടവേദന ആണെങ്കില്‍ രാത്രിയും രാവിലെയും ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടും ഉപ്പിട്ട ചൂട് വെള്ളം തൊണ്ടയില്‍ കൊള്ളുന്നതിലൂടെയും അകറ്റാനാകും.
എന്നാല്‍ പനിയുടേയോ മറ്റ് അസുഖങ്ങളുടേയോ തുടക്കമായുണ്ടാകുന്ന തൊണ്ടവേദന ആണെങ്കില്‍ തീര്‍ച്ചയായും ആശുപത്രിയില്‍ പോവുകയും ആവശ്യമായ ചികിത്സ തേടേണ്ടതുമാണ്. ചെറിയ തൊണ്ടവേദന ആണെങ്കില്‍ രാത്രിയും രാവിലെയും ചൂടുവെള്ളം കുടിക്കുന്നതുകൊണ്ടും ഉപ്പിട്ട ചൂട് വെള്ളം തൊണ്ടയില്‍ കൊള്ളുന്നതിലൂടെയും പരിഹാരം കാണാവുന്നതാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here