നെല്ലിക്കയുണ്ടെങ്കില്‍ അമിതവണ്ണത്തിന്റെയും കുടവയറിന്റെയും കാര്യത്തില്‍ ടെന്‍ഷന്‍ !

ഇരുന്ന് ജോലി ചെയ്യുന്ന ഇന്നത്തെ പുതിയ തലമുറയെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്നത് കുടവയറ് തന്നെയാണ്. ഏത് സമയവും സിസ്റ്റത്തിന്റെ മുന്നില്‍ ഇരുപ്പുറപ്പിച്ച് വ്യായാമം പോലും ഇല്ലാതെ ഇരിക്കുന്നവര്‍ക്ക് ഇത് സാധാരണമാണ്.

പണ്ട് കാലത്ത് കുടവയര്‍ ഒരു പ്രശ്നമായിരുന്നില്ല. എന്നാല്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒന്നാണ് കുടവയര്‍ ചാടുന്നത്. വയര്‍ കുറയ്ക്കാന്‍ വ്യായാമം അല്ലാതെ ഒരു എളുപ്പ വഴിയുണ്ട്. അതിനാവശ്യം നെല്ലിക്കയും ഇഞ്ചിയുമാണ്.

നെല്ലിക്ക അരച്ച് അതില്‍ ഇഞ്ചിയുടെ നീരും ചേര്‍ത്ത് കഴിച്ചാല്‍ അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കും. അഞ്ചോ ആറോ നെല്ലിക്ക കുരു കളഞ്ഞ് ഒരു കഷണം ഇഞ്ചി തൊലി കളഞ്ഞ് അരച്ച് ഇത് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലര്‍ത്തിവയ്ക്കുക.

രാത്രിയില്‍ കലര്‍ത്തിവെച്ച് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് ഉത്തമം. ഇങ്ങനെ രണ്ടാഴച ചെയ്യുമ്പോഴേക്കും നിങ്ങള്‍ക്ക് ഫലം അനുഭവിച്ചറിയാനാകും. അമിത വണ്ണമുള്ളവരും കുടവയറുള്ളവരും ഇനി ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക്  ഡോക്ടറുടെ മാർഗ്ഗനിർദ്ദേശം തേടുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News