ഇനി നെല്ലിക്ക ഉപയോഗിച്ചും മുഖത്തിന്റെ ശോഭ കൂട്ടാം…

സൗന്ദര്യം നിലനിർത്താൻ ഇഷ്ടപ്പെടുന്നവരാണ് ഏവരും. അതിനായി ബ്യൂട്ടി പാ‍ർലറുകളെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. എന്നാൽ സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിൽത്തന്നെ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാവുന്നതാണ്. അത്തരത്തിൽ പ്രകൃതിദത്തമായ ഒരു പരിഹാരമ മാ‍​ർ​ഗമാണ് നെല്ലിക്കയുടെ ഉപയോഗം. ഇതിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിനും നല്ലതാണ്. നെല്ലിക്കയും തേനും ഒപ്പം ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് ഏറെ ഗുണം ചെയ്യും.

ALSO READ: അവൾ ചോര നീരാക്കി നിർമിച്ച വീട് നഷ്ടപ്പെടാൻ പോകുന്നു, ലക്ഷ്മിക സജീവന്റെ കുടുംബത്തെ സഹായിക്കണമെന്ന് സുഹൃത്തുക്കൾ

മുഖത്തെ കറുത്ത പാടുകളകറ്റാനും നെല്ലിക്കയും തേനും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്. സൗന്ദര്യം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. തേനും തൈരും അതിനൊപ്പം നെല്ലിക്ക നീരും ചേർക്കുന്നത് മുഖത്തിന്റെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു. ചർമത്തിലെ കരിവാളിപ്പ് അകറ്റാനും ഈ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ കഴിയും.

ALSO READ: എരുമേലിയിലും കണമലയിലും വാഹനാപകടത്തിൽ തീർത്ഥാടകർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News